മസ്കത്ത്: ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി അറിയിച്ചു.
ആഗസ്റ്റ് രണ്ടിനാണ് ഒമാനിൽനിന്ന് ഹജ്ജ് വിമാനങ്ങളുടെ സർവിസ് ആരംഭിച്ചത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഇൗ കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് ഒാപറേറ്റർമാരുടെയും മറ്റും പ്രത്യേക യോഗങ്ങൾ ചേർന്നുവരുന്നുണ്ട്.
തീർഥാടകർക്കായി യു.വി കുടകളും ഷോൾഡർ ബാഗുകളും തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ നൽകിയ ലഘുലേഖകളും മറ്റും വിതരണം ചെയ്യുന്നുണ്ട്. തീർഥാടകർക്ക് പാസഞ്ചർ ഹാളിൽ എത്തുന്നതിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ ചെക്ക് ഇൻ നടപടികൾക്കും മറ്റുമായി പ്രത്യേക കൗണ്ടറുകളും അധിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ട്രാൻസിറ്റ് യാത്രക്കാർക്കും വേണ്ട മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമുള്ളവരെ ഡിപ്പാർച്ചർ ഗേറ്റുകളിൽ എത്തിക്കാൻ പ്രത്യേക വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.