മസ്കത്ത്: ഒമാൻ സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ദുകമിലെ ഒമാൻ ൈഡ്രഡോക്ക് കമ്പനി കപ്പൽ നിർമാണ ശാലയായി രൂപം മാറുന്നു. വർഷംതോറും ഇവിടെ അറ്റകുറ്റപ്പണിക്കെത്തുന്ന കപ്പലുകളുടെ എണ്ണം വർധിക്കുകയും കമ്പനിയുടെ പ്രധാന്യം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ൈഡ്രഡോക്ക് കമ്പനി പുതിയ ദൗത്യവുമായി മുേമ്പാട്ട് പോവുന്നത്. 2023 ഒാടെ എല്ലാ സൗകര്യത്തോടെയുമുള്ള കപ്പൽ നിർമാണ ശാലയായി ദുകമിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.
ദുകമിലെ കടലിെൻറ പ്രത്യേകതയും കപ്പലുകൾ കരയോട് ചേർത്ത് നങ്കൂരമിടാൻ കഴിയുന്നതും കപ്പൽ നിർമാണത്തിന് ഏറെ അനുയോജ്യമാണ്. കപ്പൽ നിർമാണ ശാല സ്ഥാപിക്കുന്നത് സാവധാനത്തിലായിരിക്കുമെന്നും ഇതിനായി നിരവധി മുന്നൊരുക്കം ആവശ്യമാണെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായ സഇൗദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു. പ്രാരംഭ ഘട്ടത്തിൽ ചെറിയ കപ്പലുകളുടെയും ഇടത്തരം കപ്പലുകളുടെയും നിർമാണമാണ് തങ്ങൾ ആരംഭിക്കുകയെന്നും 2023നു ശേഷം വൻ കപ്പലുകളുടെ നിർമാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകൾ നിർമിക്കാനുള്ള ഒാർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതിെൻറ മാർക്കറ്റിങ് ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ കർമശേഷി വർധിപ്പിക്കാൻ പുതിയ നിേക്ഷപം ആവശ്യമാണ്.
ഇത് 40 മുതൽ 50 ദശലക്ഷം ഡോളർ വരെ വരുമെന്നും അദ്ദേഹം പറഞ്ഞു. 2011ൽ പ്രവർത്തനമാരംഭിച്ച ഒമാൻ ൈഡ്രഡോക്ക് കമ്പനി ഇതുവരെ എല്ലാ വിഭാഗത്തിലും രൂപത്തിലും പെട്ട 600ലധികം കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിയിൽ 30 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഇൗ വർഷം 40 ശതമാനം വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ വർഷം സാമ്പത്തിക രംഗത്ത് 59 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇൗ വർഷം 50 ശതമാനമെങ്കിലും സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. കപ്പൽ അറ്റകുറ്റപ്പണിക്ക് ഒപ്പം പുതിയ വരുമാന മാർഗങ്ങളും കമ്പനി പുതുതായി ആരംഭിച്ചിട്ടുണ്ട്. അപകടകാരികളായ കപ്പൽ മാലിന്യം ശുദ്ധീകരിക്കുന്ന പദ്ധതി ഇതിൽ പ്രധാനപ്പെട്ടതാണ്. നേരത്തേ ഇത് ഒമാന് പുറത്താണ് ചെയ്തിരുന്നത്. അതോടൊപ്പം കപ്പലുമായി ബന്ധപ്പെട്ട സ്റ്റീൽ ഫാബ്രിക്കേഷൻ പദ്ധതിയും ദുകമിൽ ആരംഭിച്ചിട്ടുണ്ട്.
ഇത് ൈഡ്രഡോക്ക് കമ്പനിക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായകമാവും. കപ്പലിലെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ സ്റ്റീൽ ഫാബ്രിേക്കഷൻ 14 രാജ്യങ്ങൾക്ക് ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. സ്റ്റീൽ ഫാബ്രിക്കേഷൻ നിർമിക്കുന്ന പശ്ചിമേഷ്യയിലെ ഏക കമ്പനി കൂടിയാണ് ഒമാൻ ൈഡ്രഡോക്ക് കമ്പനി. മറ്റ് കമ്പനികൾ ഇൗ ഉപകരണം കപ്പലിൽ ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.