മസ്കത്ത്: ക്ലൗഡ് സീഡിങ് പ്രക്രിയ നടപ്പാക്കിയതുവഴി ഒമാനിൽ ലഭിക്കുന്ന മഴയുടെ അള വ് വർധിച്ചു. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ് യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിങ് എന്നു പറയുന്നത്. മഴ കുറവുള്ള പ്രദേശങ്ങളിലെ വര ൾച്ചാസാഹചര്യം മറി കടക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ക്ലൗഡ് സീഡിങ് പദ്ധതി ആവിഷ്കരിച്ചത്.
2030ഒാടെ ശുദ്ധജലത്തിെൻറ ലഭ്യതയിലും വിതരണത്തിലും സുസ്ഥിരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഒമാൻ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് ക്ലൗഡ് സീഡിങ്. 2030ഒാടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനായി െഎക്യരാഷ്ട്രസഭ അംഗരാജ്യങ്ങൾ 2015ൽ അംഗീകരിച്ച അജണ്ടയുടെ ഭാഗമാണ് ശുദ്ധജലലഭ്യത.
കഴിഞ്ഞ അഞ്ചുവർഷമായി ഏറ്റവും നൂതനമായ അയണൈസേഷൻ സാേങ്കതികത ഉപയോഗിച്ചാണ് ഒമാൻ കൃത്രിമ മഴ പെയ്യിക്കുന്നത്. അയൺ എമിറ്ററുകൾ ഉൾപ്പെടുന്ന 12 ക്ലൗഡ് സീഡിങ് സ്റ്റേഷനുകളാണ് പടിഞ്ഞാറ്-കിഴക്കൻ ഹജർ പർവതനിരകളിലും ദോഫാർ മേഖലകളിലുമായി ഉള്ളത്. നിശ്ചിത മേഖലകളിൽ ലഭിക്കുന്ന മഴയുടെ അളവ് അളക്കുന്നതിന് 221 മാപിനികളും ഉണ്ട്. റോഡ് സൗകര്യമില്ലാത്ത വിദൂര പ്രദേശങ്ങളിൽ ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് ഇൗ സംവിധാനങ്ങൾ സ്ഥാപിച്ചത്.
ആസ്ട്രേലിയയിലെ വൊല്ലോങ്േഗാങ് സർവകലാശാലയുടെ നേതൃത്വത്തിലാണ് ക്ലൗഡ് സീഡിങ് സാേങ്കതികതയുടെ ഫലപ്രാപ്തി സംബന്ധിച്ച പഠനം നടത്തിയത്. വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ശരാശരി മഴയുടെ അളവ് 18.8 ശതമാനം വർധിച്ചതായാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.