മസ്കത്ത്: ഒമാൻ അതിർത്തികൾ വഴിയുള്ള രാജ്യാന്തര വാണിജ്യം പ്രോത്സാഹിപ്പിക്കാൻ ലക ്ഷ്യമിട്ട് പുതിയ സംവിധാനം നിലവിൽവന്നതായി കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ അറി യിച്ചു. നവോത്ഥാനദിനത്തിെൻറ ഭാഗമായാണ് ഇത് ആരംഭിച്ചത്. കയറ്റിറക്കുമതി രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ അപേക്ഷകളിൽ മുൻകൂട്ടി അനുമതി നൽകുന്ന സംവിധാനമാണ് (അഡ്വാൻസ് റൂളിങ്) ആരംഭിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച നടപടിക്രമങ്ങൾ യഥാർഥത്തിൽ ആരംഭിക്കുന്നതിന് മുേമ്പ അപേക്ഷ നൽകാവുന്നതാണ്. സാധനങ്ങളുടെ കയറ്റിറക്കുമതി മികച്ച രീതിയിൽ നിർവഹിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ഒമാനിലെ വ്യാപാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും 2040ഒാടെ രാജ്യത്തെ മേഖലയിലെ ചരക്കുഗതാഗതത്തിെൻറ കേന്ദ്രമായി വളർത്തിയെടുക്കുകയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഇതുവഴി കസ്റ്റംസ് ക്ലിയറിങ് സംവിധാനത്തിന് വേഗം വർധിക്കുകയും രാജ്യാന്തര വാണിജ്യത്തിന് ഉണർവുപകരുകയും ചെയ്യും. കയറ്റിറക്കുമതി സംബന്ധിച്ച സർക്കാർ മാനദണ്ഡങ്ങൾ വ്യാപാരം ചെയ്യുന്ന കക്ഷി പാലിക്കുന്നിടത്തോളം കസ്റ്റംസ് അധികൃതരിൽനിന്നുള്ള മുൻകൂർ അനുമതി തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യും. ക്ലിയറൻസ് വേഗത വർധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറക്കാനും ഒപ്പം പ്രാദേശിക, രാജ്യാന്തര തലങ്ങളിലുള്ള വ്യാപാര പങ്കാളികൾക്ക് ഒമാെൻറ ചരക്കുഗതാഗത അടിസ്ഥാന സൗകര്യങ്ങളിലുള്ള ആത്മവിശ്വാസം വർധിക്കാനും സഹായകമാകുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. കയറ്റിറക്കുമതി ഇവിടെ നിന്ന്/എവിടേക്കാണ്,
ചരക്കുകളുടെ മൂല്യം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമാകുന്നതിന് മുേമ്പ മുൻകൂർ അനുമതിക്കായി അപേക്ഷ സമർപ്പിക്കാമെന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകത. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ അപേക്ഷ പഠിച്ചശേഷം നിശ്ചിത സമയപരിധിയിലേക്ക് അപേക്ഷയിൽ മുൻകൂർ തീർപ്പ് കൽപിക്കുകയാണ് ചെയ്യുക. പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യാപാര പങ്കാളികൾക്ക് കൃത്യമായ ഒൗദ്യോഗിക നിർദേശം നൽകുകയും ചെയ്യും. ഒാരോ കസ്റ്റംസ് ഇടപാടുകൾക്കും നിശ്ചിത സമയപരിധിയിലേക്ക് ഇൗ വ്യവസ്ഥകൾ ബാധകമായിരിക്കും. കസ്റ്റംസ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ കേണൽ ഖലീഫ ബിൻ അലി ബിൻ നാസർ അൽ സയാബി പറഞ്ഞു. പ്രതീക്ഷിത ഇടപാടുകളെ കുറിച്ച വിവരങ്ങൾ മുൻകൂർ ലഭിക്കുന്നത് കസ്റ്റംസ് സേവനങ്ങളുടെ കാര്യക്ഷമത വർധിക്കാനും സഹായകരമാകും. ഒപ്പം, വ്യാപാരി സമൂഹവും ഡയറക്ടറേറ്റ് ജനറലും തമ്മിലുള്ള ബന്ധം ശക്തിപ്പെടാനും ഇത് സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.