സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം വർധിച്ചു

മസ്​കത്ത്​: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ വർധന. ഇൗ വർഷത്തി​​െൻറ ആദ ്യ പകുതിയിൽ 35 കുട്ടികളാണ്​ കേസുകളിൽ ഉൾപ്പെട്ടതെന്ന്​ ഇൻഫർമേഷൻ ടെക്​നോളജി അതോറിറ്റിക്ക്​ കീഴിലുള്ള ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ്​ ടീമി​​െൻറ (ഒ.സി.ഇ.ആർ.ടി) റിപ്പോർട്ടിൽ പറയുന്നു.

ഇലക്​ട്രോണിക്​ ബ്ലാക്ക്​മെയ്​ലിങ്​, സൈബർ ബുള്ളിയിങ്​, വഞ്ചന, പ്രതികാരം തുടങ്ങിയ കേസുകളാണ്​ ഇതിലേറെയും. കഴിഞ്ഞ വർഷത്തി​​െൻറ ആദ്യ പകുതിയിൽ കുട്ടികൾ ഉൾപ്പെട്ട 22 കേസുകളാണ്​ ഉണ്ടായത്​. ഇൗ വർഷത്തിൽ സൈബർ കേസുകളിലെ ഇരകളിൽ 13 മുതൽ 16 വരെ പ്രായമുള്ള കുട്ടികളുമുണ്ട്​. കുട്ടികൾ ഉൾ​പ്പെട്ട സൈബർ സുരക്ഷാ കേസുകളിലെ വർധനവ്​ ആശങ്കപ്പെടുത്തുന്നതാണെന്ന്​ ഒ.സി.ഇ.ആർ.ടി സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി അസീസ അൽ റാഷ്​ദി പറയുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.