മസ്കത്ത്: മസ്കത്ത്-സലാല റോഡിൽ മഖ്ഷനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. മസ്കത്ത് വിമാനത്താവളത്തിൽനിന്ന് സലാലയിലേക്ക് പോവുകയായിരുന്ന സലാല ലൈൻബസും എതിരെ വന്ന ട്രക്കുമാണ് തിങ്കളാഴ്ച ഉച്ചയോടെ കൂട്ടിയിടിച്ചത്. ബസിലുണ്ടായിരുന്ന 25ഒാളം യാത്രക്കാർക്കും അപകടത്തിൽ പരിക്കുണ്ട്. ഇതിൽ രണ്ടു മലയാളികൾ അടക്കം നാലുപേർക്ക് സാമാന്യം നല്ല പരിക്കുണ്ട്.
സാമാന്യം നല്ല പരിക്കേറ്റ കല്ലായി സ്വദേശി ഉഷ, അമ്മദ് നെടിപറമ്പിൽ, രണ്ട് ആന്ധ്ര സ്വദേശികൾ എന്നിവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലാല കമൂന ബേക്കറിയിലെ ബാലകൃഷ്ണനും അപകടത്തിൽ നിസ്സാര പരിക്കേറ്റു. അവധി കഴിഞ്ഞ് സലാലയിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്ന പലരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.