മസ്കത്ത്: റുസൈൽ-നിസ്വ റോഡിൽ അധിക ലൈനുകൾ നിർമിക്കുന്നതിനുള്ള കരാർ ഗൾഫാർ എൻ ജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിക്ക് ലഭിച്ചു. ഇരുവശങ്ങളിലും രണ്ടും മൂന് നും ലൈനുകൾ നിർമിക്കുന്നതിനുള്ള കരാർ ലഭിച്ച വിവരം കമ്പനി മസ്കത്ത് സെക്യൂരിറ്റീസ ് മാർക്കറ്റിനെയാണ് അറിയിച്ചത്.
86.24 ദശലക്ഷം റിയാലിെൻറയാണ് നിർമാണ കരാർ. മസ്കത്ത് എക്സ്പ്രസ്വേയുടെ ഇൻറർസെക്ഷൻ മുതൽ ശർഖിയ എക്സ്പ്രസ്വേയുടെ ഭാഗമായ ബിഡ്ബിദ് ഇൻറർസെക്ഷൻ വരെ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
പദ്ധതിയുടെ കരാർ അനുവദിച്ചതായുള്ള കത്ത് ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിൽനിന്ന് മേയ് എട്ടിന് ലഭിച്ചതായി കമ്പനി അറിയിച്ചു. പദ്ധതി പൂർത്തീകരിക്കാൻ 912 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഗതാഗത യോഗ്യമാക്കാൻ 60 അധിക ദിവസങ്ങളും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നിർമാണ ജോലികൾ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ നിർദേശപ്രകാരമാകും ആരംഭിക്കുക. പദ്ധതിയിൽനിന്ന് തൃപ്തികരമായ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റിനെ അറിയിച്ചു.
പദ്ധതി പൂർത്തീകരിക്കുേമ്പാൾ ഇരുവശങ്ങളിലും നാലുവരി പാതകളാകും ഉണ്ടാവുക. നിലവിലുള്ള പാലങ്ങളുടെയും കൽവർട്ടുകളുടെയും എൻട്രി, എക്സിറ്റ് പോയിൻറുകളുടെയെല്ലാം വീതി വർധിപ്പിക്കുകയും ചെയ്യും. അൽ മവേല, ഫഞ്ച, ബിഡ്ബിദ്, അൽ ജിഫ്നൈൻ ബ്രിഡ്ജ് ജങ്ഷനുകൾ വികസിപ്പിക്കുകയും ചെയ്യും. വാദി ദബൗനിൽ പുതിയ പാലം നിർമിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.