റമദാനിൽ പകൽഷിഫ്റ്റ് ചോദിച്ചുവാങ്ങുന്ന കെനിയൻ സുഹൃത്തിലൂടെ തെൻറ മാരത്തൺ നോ മ്പ് ഒാർക്കുകയാണ് ബെൻരാജ്
നോമ്പ് ആരെടുത്താലും പുണ്യമാണ്. അതിനു ജാതിയോ മതമോ ഒന ്നും വിലങ്ങുതടിയാവാറില്ല, കുറഞ്ഞപക്ഷം ചെറുപ്പക്കാർക്കെങ്കിലും. വിശുദ്ധമാസത്തിൽ കുറഞ്ഞത് ഒരു നോമ്പെങ്കിലും എടുക്കാൻ ഞാനും ശ്രമിക്കാറുണ്ട്. എന്നാൽ, സാഹചര്യം കൊണ്ട് ന ോമ്പെടുക്കേണ്ടി വരുന്ന അവസരവും വരാം.
2017ലെ വിശുദ്ധമാസത്തിലാണ്, അപ്രതീക്ഷിതമായ ഒ രു ഷിഫ്റ്റ് നീണ്ടുപോകൽ നിമിത്തം നോമ്പെടുക്കേണ്ട അവസ്ഥ ഉണ്ടായത്. തലേ രാത്രി ഷിഫ്റ്റ് കാലത്ത് ആറു മണിക്ക് അവസാനിക്കേണ്ടതാണ്.
എന്നാൽ, പകരം വരേണ്ട സുഹൃത്ത് പുലർച്ച അത്താഴം കഴിഞ്ഞുകിടന്ന് ഉറങ്ങിപ്പോയി. ഷിഫ്റ്റ് കൈമാറാൻ ആകാതെ എട്ട് മണിക്കൂറിനു പകരം 16 മണിക്കൂർ തുടർച്ചയായി ജോലിചെയ്യേണ്ടിവന്നതാണ് കാര്യം. തലേ രാത്രി 10 മണിക്ക് കഴിച്ച ഭക്ഷണത്തിനു ശേഷം പിന്നെ ഒരു ഭക്ഷണം കഴിക്കുന്നത് പിറ്റേന്ന് വൈകീട്ട് നോമ്പുതുറയിൽ ആയിരുന്നു. അങ്ങനെ ഫലത്തിൽ ഒരു നോമ്പുതന്നെയായിരുന്നു എനിക്ക്. ഇന്ത്യക്കാരായ സുഹൃത്തുക്കൾ സാധാരണയായി നോമ്പുകാലത്ത് നൈറ്റ് ഷിഫ്റ്റ് തിരഞ്ഞെടുക്കുന്ന ഒരു രീതിയുണ്ട് കമ്പനിയിൽ. ‘അല്ലാഹു പറഞ്ഞു അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാൻ’ എന്ന മട്ടിലാണ് പലരും നോമ്പെടുക്കുന്നത്. രാത്രി അത്താഴം കഴിഞ്ഞ് 10 മണിക്ക് ഷിഫ്റ്റിൽ കേറും. പുലർച്ച അത്താഴം കഴിഞ്ഞു,
പുലർച്ച ആറിന് റൂമിൽ പോയി സുഖമായി ഉറങ്ങും, വൈകീട്ട് നോമ്പുതുറക്കാൻ ആകുമ്പോൾ എഴുന്നേൽക്കും, ഇതാണ് അത്തരക്കാരുടെ പതിവ്. പേരിന് നോമ്പും ആയി, വിശപ്പോ ക്ഷീണമോ ഇല്ല താനും. റമദാൻ എന്ന് കേൾക്കുേമ്പാൾ മാസത്തിെൻറ പേര് എന്നതിലുപരി കെനിയൻ സുഹൃത്തിെൻറ പേര് ആണ് പെട്ടെന്ന് ഓർമവരുക. നോമ്പുകാലമത്രയും പകൽ ഷിഫ്റ്റിൽതന്നെ ജോലി ചോദിച്ചുവാങ്ങുന്ന ആളാണ് റമദാൻ. റമദാൻ ആണ് പറയാറ്, നിങ്ങൾ അല്ലാഹുവിന് വേണ്ടി നോമ്പെടുക്കണ്ട, മറിച്ച് ആ ഒരു പകൽ വിശപ്പ് ഒന്ന് അനുഭവിച്ചറിഞ്ഞാൽ മതി എന്ന്.
പലതവണ ആഗ്രഹംകൊണ്ടും രസത്തിനും ഒക്കെയായി മുമ്പും നോമ്പെടുത്തിട്ടുണ്ടെങ്കിലും എെൻറ ജീവിതത്തിലെ ഏറ്റവും വലിയ നോമ്പ് ആയിരുന്നു മുമ്പ് പറഞ്ഞ ഏകദേശം 24 മണിക്കൂർ നീണ്ട ആ മാരത്തൺ നോമ്പ്. ഇപ്പോഴും ഓർക്കും വിശപ്പ്, ദാഹം, ഭക്ഷണത്തിെൻറ വില, എല്ലാം ഒന്നു വൃത്തിയായി അറിയിക്കാനാകും തമ്പുരാൻ അന്ന് അങ്ങനെ ഒരു ശിക്ഷ തന്നത് എന്ന്. ഒരുനേരത്തെ അന്നത്തിനും ഒരുതുള്ളി ദാഹജലത്തിനും വേണ്ടി യാചിക്കുന്നവരുള്ള ഈ ഭൂമിയിൽ ഇത്രയധികം സൗകര്യങ്ങൾ ആസ്വദിച്ചു ജീവിക്കാൻ അവസരം ലഭിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.