വർഷം മുഴുവൻ തെളിഞ്ഞും മറഞ്ഞും വന്നുപോകാറുണ്ടെങ്കിലും റമദാനുമായെത്തുന്ന ചന്ദ്രക ്കലക്ക് രാജകീയ പരിവേഷമാണ്. ഓർത്തെടുക്കുമ്പോൾ ഒരേടിലെ താളുകൾ പോലെ കടന്നുപോയ നോ മ്പുകാലങ്ങൾ ഓരോന്നായി മറിഞ്ഞു വരും. ബാല്യത്തിേൻറത്, കൗമാരത്തിേൻറത്, യൗവനത്തിേ ൻറത് എന്നിങ്ങനെ ആയുസ്സിെൻറ വ്യത്യസ്ത കാലങ്ങൾക്കൊത്ത് നോമ്പും വ്യത്യസ്തമായ അനുഭ വങ്ങളായി രേഖപ്പെട്ട് കിടക്കും. ബാല്യത്തിെൻറ നോമ്പോർമകൾ വിരുന്നുപോകലിെൻറയും സ കാത് ശേഖരണത്തിെൻറയും രഹസ്യ അജണ്ടകളുടേതാണ്.
സകാത്ത് എന്നതിെൻറ മതവിധിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തുതന്നെയായാലും കുട്ടികൾക്കത് വിരുന്നുവീട്ടിൽനിന്ന് കിട്ടുന്ന കൈമടക്കാണ്. ഇൗ കൈമടക്കിന് സാധ്യതയുള്ള കുടുംബവീടുകളിലെ കണക്കുകളെക്കുറിച്ച് ചെറിയൊരു ധാരണയുണ്ടാക്കിയാണ് ഉമ്മയുടെ കോന്തലയിൽ തൂങ്ങി ഓരോ വീടുകളിൽ നോമ്പ് തുറക്കാൻ പോയിരുന്നത്. പതിവുപോലൊരിക്കൽ, അന്ന് പേരാമ്പ്രയിൽ താമസിക്കുന്ന അമ്മായിയുടെ വീട്ടിൽനിന്ന് നോമ്പുതുറയും നോമ്പെടുപ്പും കഴിഞ്ഞ് കിട്ടിയ സകാത്തും കൊണ്ട് മടങ്ങുംവഴിയാണ് ആ അനുഭവമുണ്ടായത്.
ഉമ്മയുടെ കൈയും പിടിച്ച് അക്ഷമനായി ബസ് കാത്തുനിൽക്കുമ്പോൾ ഏകദേശം എെൻറ അന്നത്തെ പ്രായമുള്ളൊരു തെരുവുബാലൻ അവിടെ കാത്തുനിൽക്കുന്ന ഓരോരുത്തരുടെയും മുന്നിലൂടെ കൈനീട്ടി നടക്കുന്നു. ആരും അവനെ ശ്രദ്ധിക്കുന്നില്ല. എെൻറയടുത്തും അവനെത്തുമെന്നതിനാൽ ഞാൻ മെല്ലെ കൈയിലെ ഇരുപതുരൂപ ഒന്നുകൂടി മുറുക്കിപ്പിടിച്ച് ഉമ്മയുടെ പിന്നിലൊളിച്ചു. പിന്നീടവനെ കാണാതാവുകയും ഞങ്ങൾ കിട്ടിയ ബസിന് തിക്കിത്തിരക്കി കയറുകയും ചെയ്തു. പക്ഷേ, ബസ് എടുത്തുപോകാൻ നേരം, ആ പയ്യൻ സ്റ്റാൻഡിെൻറ ഒരു മൂലയിൽ തളർന്നിരിക്കുന്നത് ഞാൻ കണ്ടു.
അന്ന് വൈകീട്ട് വിശപ്പും ദാഹവും കൊണ്ട് നോമ്പുതുറയുടെ സമയം കാത്ത് വീട്ടിൽ തളർന്നിരിക്കുമ്പോൾ ആ മുഷിഞ്ഞ ഉടുപ്പിട്ട സമപ്രായക്കാരെൻറ മുഖം മാത്രമായിരുന്നു മനസ്സിൽ. ഒരു പക്ഷേ, അന്ന് അവനിൽനിന്ന് ഒളിപ്പിച്ചുപിടിച്ച ആ ഇരുപത് രൂപയാകും എെൻറ ഇളം മനസ്സിൽ കുറ്റബോധമുണ്ടാക്കിയ ആദ്യവസ്തു.
കഴിഞ്ഞദിവസം, എെൻറ മകൻ ക്ലാസ്മുറിയിൽ ഞങ്ങളറിയാതെ, അവെൻറ ശേഖരത്തിൽനിന്നുള്ള ഒന്നര റിയാൽ കൊണ്ടുപോവുകയും, അത് അവെൻറയൊരു സഹപാഠിക്ക് മാജിക് ബുക്ക് വാങ്ങാൻ കൊടുക്കുകയും ചെയ്തു. ഇത് ക്ലാസ് ടീച്ചർ റിപ്പോർട്ട് ചെയ്തപ്പോൾ, ഇനിയത് ആവർത്തിക്കില്ലെന്ന് ടീച്ചർക്ക് ഉറപ്പുനൽകിയെങ്കിലും ഞാൻ ഉള്ളാലെ ഏറെ സന്തോഷിച്ചു. അവനും എന്നെപ്പോലെ ആയില്ലല്ലോ എന്നോർത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.