മസ്കത്ത്: ഒമാനിൽ ചില തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്ക ് നീട്ടി. ആറുമാസത്തേക്കുകൂടി വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനുള്ള വിലക്ക ് തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ ഉത്തര വിൽ പറയുന്നു. റോയൽ ഡിക്രി 35/2003െൻറയും 2014/338ാം നമ്പർ മന്ത്രിതല ഉത്തരവിെൻറയും അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വിസാ വിലക്കിനാണ് തുടർച്ച ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
നിർമാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളുടെ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനാണ് വിലക്ക് ബാധകമാവുക. അതേസമയം, നൂറോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ, സർക്കാർ പ്രോജക്ടുകൾ ചെയ്യുന്ന കമ്പനികൾ, ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റി (റിയാദ), പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തതും മുഴുവൻ സമയം സ്വദേശി മേൽനോട്ടത്തിലുള്ളതുമായ കമ്പനികൾക്ക് വിലക്ക് ബാധകമാകില്ല.
എക്സലൻറ് ഗ്രേഡിലുള്ള കമ്പനികളെയും ഫ്രീസോണുകളിലുള്ള കമ്പനികളെയും വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിെൻറ ഭാഗമായാണ് വിസാ വിലക്ക് നീട്ടാനുള്ള തീരുമാനം. എൻജിനീയറിങ് അടക്കം 87 തസ്തികകളിൽ രാജ്യത്ത് കഴിഞ്ഞവർഷം ജനുവരി മുതൽ വിസാ വിലക്ക് നിലവിലുണ്ട്. ഇതും ഒാരോ ആറുമാസം കൂടുേമ്പാൾ നീട്ടുകയാണ് ചെയ്യുക. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം കർശനമാക്കിയതിനൊപ്പം വിസാ വിലക്ക് കൂടി ഏർപ്പെടുത്തിയതോടെ ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.