മസ്കത്ത്: രാജ്യത്തെ സാമ്പത്തികരംഗം ഉണർവിെൻറ പാതയിലെന്ന് കാട്ടി ആഭ്യന്തര ഉൽപ ാദനത്തിൽ വർധന. കഴിഞ്ഞ വർഷത്തിെൻറ മൂന്നാംപാദത്തിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഉൽപാദനത്തിൽ 15.3 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയതെന്ന് സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ്ങിെൻറ ഇൗവർഷത്തെ ആദ്യ യോഗം വിലയിരുത്തി. വ്യവസായ-വാണിജ്യ മന്ത്രിയും കൗൺസിലിെൻറ ഡെപ്യൂട്ടി ചെയർമാനുമായ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മൂന്നാംപാദത്തിലെ ആഭ്യന്തര ഉൽപാദന വളർച്ചയിൽ 3.4 ശതമാനം എണ്ണയിതര മേഖലയിൽനിന്നാണ്. എണ്ണ-പ്രകൃതി വാതകമേഖലയിലെ വളർച്ചയാണ് ആഭ്യന്തര ഉൽപാദനത്തെ മുന്നോട്ടുനയിച്ചതെന്ന് യോഗം വിലയിരുത്തി. സെപ്റ്റംബർ അവസാനം വരെ മുൻവർഷത്തെ അപേക്ഷിച്ച് എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 25 ശതമാനം വർധന രേഖപ്പെടുത്തി. പണെപ്പരുപ്പത്തിൽ ചെറിയ വർധനയാണ് ഉണ്ടായതെന്നും കൗൺസിൽ യോഗത്തിന് ശേഷം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2020 വരെ കാലയളവുള്ള ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളും യോഗം അവലോകനം ചെയ്തു. പൗരന്മാർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും സാമ്പത്തികവളർച്ച കൈവരിക്കാൻ കൈക്കൊണ്ട പ്രവർത്തനങ്ങൾ, സർക്കാർ നിക്ഷേപം, ലഭ്യമാക്കിയ തൊഴിലവസരങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.