മസ്കത്ത്: വ്യോമയാന മേഖലയിലെ ഒാസ്കർ എന്നറിയപ്പെടുന്ന സ്കൈ ട്രാക്സ് പുരസ് കാരങ്ങൾ സലാല, മസ്കത്ത് വിമാനത്താവളങ്ങൾക്ക് ലഭിച്ചു. സലാല വിമാനത്താവളത്തിന് റീജനൽ വിമാനത്താവളങ്ങളുടെ നിരയിൽ പഞ്ച നക്ഷത്ര റേറ്റിങ് ആണ് ലഭിച്ചത്. ഇൗ വിഭാഗത ്തിൽ പശ്ചിമേഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള സലാലക്ക് ആഗോളതലത്തിൽ നാലാം സ്ഥാനവുമുണ്ട്. ഇതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ മസ്കത്ത് 61ാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ സ്കൈ ട്രാക്സ് അവാർഡ് പട്ടികയിൽ മസ്കത്ത് 118ാം സ്ഥാനത്തായിരുന്നു.
പുതിയ വിമാനത്താവള ടെർമിനലിെൻറ ഉദ്ഘാടനമാണ് മസ്കത്തിെൻറ കുതിപ്പിന് വഴിയൊരുക്കിയത്. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം. ഗൾഫ് മേഖലയിൽനിന്ന് ദോഹയിലെ ഹമദ് വിമാനത്താവളം ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 61ാം സ്ഥാനത്തുള്ള മസ്കത്തിന് പുറമെ 24ാമതുള്ള ദുബൈ, 87ാമതുള്ള അബൂദബി, 88ാമതുള്ള ബഹ്റൈൻ വിമാനത്താവളങ്ങളും ആദ്യ 100 സ്ഥാനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഡൽഹി വിമാനത്താവളമാണ് ഏറ്റവും മുന്നിൽ. 59ാം സ്ഥാനമാണ് ഡൽഹിക്കുള്ളത്.
മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങളും ആദ്യ നൂറ് സ്ഥാനത്തിൽ ഇടം നേടിയിട്ടുണ്ട്. ഫൈവ് സ്റ്റാർ റേറ്റിങ്ങിന് പുറമെ പശ്ചിമേഷ്യയിലെ മികച്ച ഒമ്പതാമത്തെ വിമാനത്താവളമെന്ന ബഹുമതിയും സലാലക്കുണ്ട്. പശ്ചിമേഷ്യയിൽ മികച്ച ജീവനക്കാരുള്ള രണ്ടാമത്തെ വിമാനത്താവളമെന്ന ബഹുമതിയാകെട്ട മസ്കത്തും സ്വന്തമാക്കി. പശ്ചിമേഷ്യയിലെ മികച്ച നാലാമത്തെ വിമാനത്താവള ഹോട്ടലിനുള്ള പുരസ്കാരമാകെട്ട മസ്കത്ത് സൺഡസ് റൊട്ടാനക്കും ലഭിച്ചു. കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ചടങ്ങിൽ വിമാനത്താവള കമ്പനിക്കുവേണ്ടി സി.ഇ.ഒ ശൈഖ് അയ്മൻ ബിൻ അഹമ്മദ് അൽ ഹൊസ്നിയും സലാല വിമാനത്താവളം ഡെപ്യൂട്ടി സി.ഇ.ഒ സാലിം ബിൻ അവദ് അൽ യാഫിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ആൻഡ് കണ്‍സൽട്ടിങ് റേറ്റിങ് കമ്പനിയായ സ്കൈ ട്രാക്സ് ലോകത്തിെൻറ വിവിധ രാഷ്ട്രങ്ങളിലുള്ള യാത്രക്കാരുടെ അഭിപ്രായ സ്വരൂപണം വഴിയാണ് മികച്ച നൂറു വിമാനത്താവളങ്ങളെ തെരഞ്ഞെടുക്കുന്നത്. ചെക്ക് ഇൻ, അറൈവൽ, ട്രാൻസ്ഫർ,ഷോപ്പിങ്, സുരക്ഷ, ഇമിഗ്രേഷൻ തുടങ്ങി വിവിധ വിമാനത്താവള സേവനങ്ങൾ സംബന്ധിച്ച യാത്രക്കാരുടെ അനുഭവങ്ങളാണ് സർവേയിലൂടെ സ്വരൂപിക്കാറ്. വിമാനയാത്രക്കാരുടെ സംതൃപ്തി സംബന്ധിച്ച ലോകത്തിലെ ഏറ്റവും വലിയ മൂല്യനിർണയമാണ് സ്കൈ ട്രാക്സ് വേൾഡ് എയർപോർട്ട് സർവേ. വിമാനത്താവള സേവനങ്ങളുടെ മികവും നിലവാരവും അളക്കുന്ന സർവേയും അവാർഡും അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നായാണ് വ്യോമയാന മേഖല വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.