മസ്കത്ത്: ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര സൗത്ത് ആലുംകടവ് നെടുവിള മഠം വീട്ടിൽ ധർമകൃഷ്ണൻ (58) ആണ് ഖൗല ആശുപത്രിയിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലിചെയ്യുകയായിരുന്ന ധർമകൃഷ്ണനെ ഛർദിയെ തുടർന്ന് ഒരാഴ്ച മുമ്പാണ് ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ പ്ലേറ്റ്ലെറ്റ്സ് കുറയുന്ന അവസ്ഥയെ തുടർന്ന് ശനിയാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്. 30 വർഷത്തിലധികമായി ഒമാനിലുണ്ട്. ഭാര്യ: ഡോ. ദീപ്തി ജയദേവദാസ്. ഉമ ഏക മകളാണ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഖൗല ആശുപത്രിയിൽ അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വൈകീട്ട് മൂന്നിന് സുഹാറിൽ മൃതദേഹം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.