മസ്കത്ത്: രണ്ടു ബ്രാൻഡ് തേൻ ഉൽപന്നങ്ങൾക്ക് ഒമാൻ വിപണിയിൽ നിരോധനമേർപ്പെടുത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. ജോർഡനിൽനിന്നുള്ള റോയൽ ഗാർഡൻ വെയിൽസ് ഹണി, സൗദി അറേബ്യയിൽനിന്നുള്ള അൽ ശിഫ എന്നിവക്കാണ് നിരോധനമേർപ്പെടുത്തിയതെന്ന് അതോറിറ്റി ചെയർമാൻ ഡോ. സഇൗദ് ബിൻ ഖാമിസ് അൽ ഖാബി ഒപ്പുവെച്ച 86/2019ാം നമ്പർ ഉത്തരവ് പറയുന്നു. റോയൽ ഗോൾഡൻ വെയിൽസിെൻറ 2016 ജനുവരി രണ്ടിന് ഉൽപാദിപ്പിച്ച് 2021 ജനുവരിയിൽ കാലാവധി കഴിയുന്ന സ്റ്റോക്കും അൽ ശിഫയുടെ 2018 സെപ്റ്റംബർ ഒന്നിന് ഉൽപാദിപ്പിച്ച് 2023 ആഗസ്റ്റ് 31നും കാലാവധി കഴിയുന്ന സ്റ്റോക്കുമാണ് വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശിച്ചത്. തേൻ ഉൽപന്നങ്ങളുടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യം മുൻ നിർത്തിയുള്ള നടപടിയാണ് ഇതെന്നും വിപണിയിൽനിന്ന് പിൻവലിക്കുന്ന ഉൽപന്നങ്ങൾ നശിപ്പിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.