മസ്കത്ത്: സീബിലെ സൂർ അൽ ഹദീദ് കോർണിഷിൽ നടന്ന ഒമാനിലെ ആദ്യ ബീച്ച് കാർണിവൽ വിജ യകരമെന്ന വിലയിരുത്തലിൽ ടൂറിസം മന്ത്രാലയം. മൂന്നു ദിവസം നീണ്ടുനിന്ന മേളക്ക് അമ്പത ിനായിരത്തിലധികം സന്ദർശകരാണ് എത്തിയത്. മേളയുടെ വിശദമായ വിശകലനം നടന്നുവരുകയാണെന്നും സമാനരീതിയിലുള്ള മറ്റ് പരിപാടികൾ ആലോചനയിലുണ്ടെന്നും ടൂറിസം മന്ത്രാലയത്തിലെ പ്ലാനിങ് വിഭാഗം ജനറൽ ഡയറക്ടർ സാഹെർ അൽ റിയാമി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലേക്കും ഇത്തരം പരിപാടികൾ വ്യാപിപ്പിക്കാനാണ് മന്ത്രാലയത്തിെൻറ പദ്ധതി. കാർണിവൽ നടത്തിപ്പിലെ സാേങ്കതികവും ഭരണപരവുമായ പിഴവുകൾ പഠിച്ചശേഷമായിരിക്കും അടുത്തതിനെക്കുറിച്ച് ആലോചിക്കുകയെന്നും അൽ റിയാമി പറഞ്ഞു.
സന്ദർശകരിൽ 90 ശതമാനത്തിലധികം പേരും മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. ഭക്ഷണത്തിനും വിനോദത്തിനുമായുള്ള ദിനങ്ങൾ എന്നതായിരുന്നു കാർണിവൽ സംഘടിപ്പിക്കുേമ്പാഴുള്ള ആശയം. സ്വദേശികൾക്കൊപ്പം വിദേശികളും സന്ദർശകരായി എത്തുകയും ചെയ്തു. സ്റ്റാളുകളിൽ മികച്ച രീതിയിലുള്ള വിൽപനയും നടന്നു. സീബിൽനിന്നുള്ള ശൂറാ കൗൺസിൽ അംഗം ഹിലാൽ അൽ സർമിയും സമാന അഭിപ്രായമാണ് പങ്കുെവച്ചത്. രണ്ടുമാസത്തിലൊരിക്കൽ വിവിധ ആശയങ്ങളിലൂന്നി ബീച്ച് കാർണിവൽ സംഘടിപ്പിക്കുന്നതിെൻറ സാധ്യതകളെക്കുറിച്ച് ഒംറാൻ അധികൃതരുമായി സംസാരിച്ചതായും അൽ സർമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.