മസ്കത്ത്: 24ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തേകാത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും. പുസ്തകോത്സവ വേദിയിൽ തിരക്ക് വർധിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ പ്രവർത്തന സമയം ഒരു മണിക്കൂർകൂടി വർധിപ്പിച്ചിരുന്നു. ഇന്നും നാളെയും രാത്രി 11 വരെ സ്റ്റാളുകൾ പ്രവർത്തിക്കും. കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ് പല സ്റ്റാളുകളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും നിരവധി പുസ്തകങ്ങളുടെ സ്റ്റോക്ക് തീർന്നിരുന്നു. വിദ്യാഭ്യാസ പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. വിവിധ വലുപ്പത്തിലും രൂപത്തിലുംപെട്ട ഖുർആനുകൾക്കും ആവശ്യക്കാർ നിരവധിയാണ്. പ്രസാധനാലയങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് പുസ്തകങ്ങൾ വിൽക്കുന്നതിനാൽ വിലക്കുറവും ലഭിക്കുന്നുണ്ട്. കൂടുതൽ പുസ്തകങ്ങൾ വിറ്റഴിയാൻ ഇതാണ് കാരണം.
ലബനാൻ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരുടെ സ്റ്റാളുകളിലാണ് നല്ല വിൽപന നടക്കുന്നത്. ഒമാനികൾ കുടുംബങ്ങളായാണ് പുസ്തകോത്സവ നഗരിയിലെത്തുന്നത്. വൻ പുസ്തകക്കെട്ടുമായാണ് ഏതാണ്ടെല്ലാവരും തിരിച്ചുപോവുന്നത്. എല്ലാ അർഥത്തിലും പുസ്തകോത്സവം ആഘോഷമാക്കുകയാണ് സ്വദേശികൾ. എന്നാൽ, ചില വിഭാഗങ്ങളിൽ പുസ്തക വിൽപന തീരെ കുറവായി അനുഭവപ്പെടുന്നതായി സ്റ്റാളുകൾ നടത്തുന്നവർ പറയുന്നു. കല, ആർക്കിടെക്ട് വിഭാഗത്തിലെ പുസ്തകങ്ങളുള്ള സ്റ്റാളുകളിലും തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്.
തങ്ങളുടെ സ്റ്റാളിൽ നല്ലതിരക്കാണ് ഉള്ളതെന്ന് മലയാളം പുസ്തകങ്ങൾ വിൽപന നടത്തുന്ന അൽബാജ് ബുക്സിെൻറ മാനേജിങ് ഡയറക്ടർ ഷൗക്കത്തലി പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 10 ശതമാനം അധിക വിൽപനയാണ് ഇൗ വർഷം തങ്ങൾക്കുള്ളതെന്ന് അേദ്ദഹം പറഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തങ്ങളാണ് തങ്ങളുടെ രണ്ട് സ്റ്റാളുകളിലായി വിൽക്കുന്നത്. കുട്ടികളുടെ പുസ്തകങ്ങൾക്ക് ആവശ്യക്കാരുണ്ട്. നിരവധി വാള്യങ്ങളായി വരുന്ന ഇത്തരം പുസ്തകങ്ങൾ സെറ്റുകളായാണ് വിൽക്കപ്പെടുന്നത്.
മലയാളത്തിലെ ബെസ്റ്റ്സെല്ലർ പുസ്തകങ്ങളും നന്നായി വിൽക്കപ്പെടുന്നതായി ഷൗക്കത്തലി പറഞ്ഞു. അനിൽ ദേവസിയുടെ ‘യാഇലാഹി ടൈംസ്’, കെ.ആർ. മീരയുടെ പുതിയ പുസ്തകമായ ‘സൂര്യൻ അണിഞ്ഞ ഒരു സ്ത്രീ’, മനോഹർ വി. പേരകത്തിെൻറ ‘ചാത്തിച്ചൻ’, പോൾ കലാനിധിയുടെ ‘പ്രാണൻ വായുവിൽ അലിയുേമ്പാൾ’ എന്നീ പുസ്തകങ്ങൾക്കും നല്ല ഡിമാൻറുണ്ട്. എ.പി.െജ അബ്ദുൽ കലാമിെൻറ ‘അഗ്നിച്ചിറകുകൾ’, ഗാന്ധിജിയുടെ ആത്മകഥ എന്നിവയും കുട്ടികൾ നന്നായി വാങ്ങുന്നുണ്ട്. മോട്ടിവേഷൻ പുസ്തകങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. റോബിൻ ശർമയുടെ ഫൈവ് എ.എം ക്ലബും നന്നായി വിറ്റഴിയുന്നുണ്ട്. മാധവി കുട്ടി, എം. മുകുന്ദൻ, ബഷീർ, എം.ടി എന്നിവരുടെ പുസ്തകങ്ങളും വിറ്റഴിക്കപ്പെടുന്നുണ്ട്. ബാലസാഹിത്യത്തിൽ കുഞ്ഞുണ്ണിമാഷ്, മാലി എന്നിവരുടെ പുസ്തകങ്ങൾക്കും ആവശ്യക്കാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.