സൂർ: മലയാളം മിഷൻ സൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പിനെ അനുസ്മരി ച്ചു. ‘മയിൽപീലി 2019’ എന്ന പേരിലുള്ള പരിപാടി മലയാളം മിഷൻ ഒമാൻ ചീഫ് കോഒാഡിനേറ്റർ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗൂബ്ര ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം തലവൻ ഡോ. ജിതീഷ്കുമാർ ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. കിഡീസ്, സബ് ജൂനിയർ -ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള കവിതാ, ക്വിസ് മത്സരങ്ങളും രക്ഷിതാക്കൾക്കായി ഒ.എൻ.വി ഗാനാലാപന മത്സരവും നടന്നു. ഡോ. ജിതേഷ്, സുധീഷ്, പ്രദീപ്, ശ്രീകുമാർ എന്നിവർ വിധി കർത്താക്കളായിരുന്നു. ഇന്ത്യൻ എംബസി കോൺസുലാർ ഏജൻറ് മധു നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ സൂർ കോഒാഡിനേറ്റർ അജിത് സ്വാഗതവും, സൂർ കേരളാ സ്കൂൾ പ്രധാനാധ്യാപിക ആൻസി മനോജ് നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും പെങ്കടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മലയാളം മിഷൻ സൂർ മേഖലാ അധ്യാപികമാർക്കുള്ള മെമേൻറാ വിതരണവും നടന്നു. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി മദാരി, ശിവദാസ്, മഞ്ജു ശിവദാസ്, സുലജ സജീവ്, ദീപാ മാധവൻ, ഓൾഗ നീരജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.