ഡോ​ക്ട​ർ വി.​ടി. വി​നോ​ദി​ന് ജ​ന്മ​നാ​ടി​െൻറ സ്നേ​ഹാ​ദ​രം

മ​സ്​​ക​ത്ത്​: 2019ലെ ​പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വും ബ​ദ​ർ അ​ൽ സ​മാ ഹോ​സ്‌​പി​റ്റ​ൽ, മാ​ർ​സ് ഹൈ​പ്പ​ ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക​ളു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സാ​മൂ​ഹി​ക -ജീ​വ​കാ​രു​ണ്യ -വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ളു​ടെ സ​ഹ​കാ​രി​യു​മാ​യ ഡോ. ​വി.​ടി. വി​നോ​ദി​ന് മ​സ്ക​ത്തി​ലെ വ​ട​ക​ര​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ‘വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി’ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കി. വാ​ദി ക​ബീ​ർ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്‌ ഹോ​ട്ട​ലി​ൽ ഒ​മാ​നി​ലെ സാ​മൂ​ഹി​ക -സാം​സ്‌​കാ​രി​ക -രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി പ്ര​സി​ഡ​ൻ​റ്​ മൊ​യ്തു വെ​ങ്ങി​ലാ​ട്ട് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ. ​സ​തീ​ഷ് ന​മ്പ്യാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ്ര​വാ​സി ക്ഷേ​മ നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്​​ട​ർ പി.​എം ജാ​ബി​ർ, കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​തീ​ശ​ൻ കേ​ള​മ്പ​ത്ത്, മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ഭാ​സ്ക​ര​ൻ, മ​ല​ബാ​ർ വി​ഭാ​ഗം കോ ​ക​ൺ​വീ​ന​റും ഒ.​െ​എ.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ സി​ദ്ദീ​ഖ് ഹ​സ്സ​ൻ, ഒ.​െ​എ.​സി.​സി നേ​താ​വ് എ​ൻ.​ഒ ഉ​മ്മ​ൻ, പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ് ഷ​രീ​ഫ് മാ​ന്നാ​ർ, എ.​ഡി.​ഒ വൈ​സ്‌ ചെ​യ​ർ​മാ​ൻ സു​രേ​ഷ് പാ​ട്ട​ത്ത്, വേ​ണു നാ​ഗ​ല​ശ്ശേ​രി, ക​ലാ​മ​ണ്ഡ​ലം ഗോ​പ​കു​മാ​ർ, കെ.​ഒ ദേ​വ​സ്സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.