മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി രാജ്യത്ത് ഇന്നു മുതൽ മഴക്ക് സാധ്യതയുണ്ടെ ന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് വടക്കൻ ഒമാനിലാണ് മഴക്ക് സാധ്യത. ഹജർ പർവതനിരകളിലും പരിസരങ്ങളിലും ഇടിയോടെയുള്ള ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ അറിയിച്ചു. മുസന്ദമിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ന്യൂനമർദത്തിെൻറ ഫലമായി ഇൗ മാസം ആദ്യം മസ്കത്ത് അടക്കം രാജ്യത്തിെൻറ വടക്കൻ മേഖലകളിൽ ഏതാണ്ടെല്ലായിടത്തും മഴ ലഭിച്ചിരുന്നു. അവാബിയിലും മസ്കത്തിലുമാണ് അന്ന് ഏറ്റവുമധികം മഴ ലഭിച്ചത്. മഴയെ തുടർന്ന് രാജ്യത്ത് കടുത്ത തണുപ്പും അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.