സലാല: ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യു.ഡി.എഫ് സലാല ക മ്മിറ്റി രൂപവത്കരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഹുജനങ്ങളെ ബോധവത്കരിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. നാസർ പെരിങ്ങത്തൂരാണ് കമ്മിറ്റിയുടെ ചെയർമാൻ. ഹരികുമാർ, അബ്ദുസ്സലാം ഹാജി, ഡോ. നിസ്താർ എന്നിവരെ ൈവസ് ചെയർമാന്മാരായും മോഹൻദാസിനെ കൺവീനറായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുഹമ്മദ് നജീബ്, കെ.പി റഫീഖ്, ഷബീർ കാലടി (ജോ. കൺ), റഷീദ് കൽപറ്റ (ട്രഷ). ബാബു കുറ്റ്യാടി, എം.സി. അബ്ദുല്ല, ശ്രീകുമാർ, ആർ.കെ അഹമ്മദ്, ഷാക്കിർ അലി, വി.സി മുനീർ മുട്ടുങ്ങൽ, ഷൈജൽ, നിസാം അണിയാരം, ജാബിർ ശരീഫ്, റഷീദ് കൈനിക്കര, എൻ.കെ ഹമീദ്, ദീപക് മോഹൻദാസ്, രാഹുൽ, ബിനോയ് ജേക്കബ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.