വാ​ദി മു​റി​ച്ചു​ക​ട​ന്ന ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: മ​ഴ​യി​ൽ നി​റ​ഞ്ഞൊ​ഴു​കി​യ വാ​ദി മു​റി​ച്ചു​ക​ട​ന്ന വാ​ഹ​ന​ത്തി​​​െൻറ ഡ്രൈ​വ​ർ പി​ടി​യി​ ലാ​യി. സ​മാ​ഇൗ​ലി​ലെ വാ​ദി അ​ൽ അ​ഖാ​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ പി​ക്ക​പ്പി​ൽ ഇ​യാ​ൾ വാ​ദി മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​​നെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ത്തി​​​െൻറ 8/49 നി​യ​മ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. സ്വ​ന്തം ജീ​വ​നോ സ​ഹ​യാ​ത്ര​ക്കാ​രു​ടെ ജീ​വ​നോ അ​പ​ക​ട​മു​ണ്ടാ​കു​ന്ന രീ​തി​യി​ൽ വാ​ദി മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ​ക്ക്​ മൂ​ന്നു​​മാ​സം ത​ട​വും 750 റി​യാ​ൽ പി​ഴ​യും ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഒ​മാ​ൻ ഗ​താ​ഗ​ത നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.