ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ബി​രു​ദ​ദാ​ന ദി​നം

ഇ​ബ്രി: ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ്​ ന​ട​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ എ​ജ്യു​ക്കേ​ഷ​ന​ൽ അ​ഡ്വൈ​സ​ർ എം.​പി. വി​നോ​ബ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​േ​ൻ​റാ​യും മു​ഖ്യാ​തി​ഥി ന​ൽ​കി. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ.​തോ​മ​സ് വ​ർ​ഗീ​സ് സം​സാ​രി​ച്ചു. എ​സ്.​എം.​സി ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ഫി​റോ​സ് ഹു​സൈ​ൻ, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ ജ​മാ​ൽ​ഹ​സ​ൻ, ഡോ. ​വി​ജ​യ്​ ഷ​ൺ​മു​ഖം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ഗാ​നം ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടി. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രാ​യ മ​ഹ​നാ​സ് നെ​യ്മി, വി​ജ​യ​കു​മാ​ർ ഡൊ​മി​നി​ക് എ​ന്നി​വ​ർ കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ച് സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​ത​റി​ൻ ഗ്രേ​യ്സ്, മ​ഹം ഷെ​ഫി​ക്ക് എ​ന്നി​വ​ർ സ്കൂ​ൾ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ച​ട​ങ്ങി​ൽ സീ​നി​യ​ർ അ​ക്കാ​ദ​മി​ക്ക് സൂ​പ്പ​ർ​വൈ​സ​ർ സ​ണ്ണി മാ​ത്യു സ്വാ​ഗ​ത​വും ഹെ​ഡ്ഗേ​ൾ നേ​ഹ മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.