മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥികളുടെ ബിരുദദാന ദിനാഘോഷം നടന്നു. എസ്.എം.സി കൺവീനർ അജിത്ത് വാസുദേവൻ മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രൻ, വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ ചുങ്കത്ത്, മറ്റ് എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി. തഷ്നത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സീനിയർ സെക്ഷൻ ൈവസ് പ്രിൻസിപ്പൽ അലക്സാണ്ടർ ഗീവർഗീസ് സ്വാഗതം പറഞ്ഞു. അധ്യാപകരായ റോയ്ലെറ്റ് ഷെർലിൻ, സെഹ്റ ഫാത്തിമ, എക്ത ഗൗതം, ശോഭ കൃഷ്ണൻ, ആനി സരോഷ് തോമസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമേൻറാകളും ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർഥികളെ പ്രതിനിധീകരിച്ച് ദൃശ്യ ദിനേഷ്, എസ്. സരൺ, ആരോമൽ ഷാജി, സ്നേഹ സാബു, സ്വാതിക് മിശ്ര, എൽദോസ്, ജെസിൻ രാജു, പ്രതീക് ഉമേഷ് കുമാർ, ഭാഗ്യശ്രീ, ട്രീസ ജോൺസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.