ഇ​സ്​​ലാ​മി​ക ക​ഥാ മ​ത്സ​രം

മ​സ്​​ക​ത്ത്​: എം.​ഇ.​എ​സ്​ ഒ​മാ​ൻ ചാ​പ്റ്റ​റും സി​ജി മ​സ്‌​ക​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​സ്​​ലാ​മി​ക് ക​ഥാ​മ​ത്സ​ര​ത്തി​​​െൻറ അ​വ​സാ​ന റൗ​ണ്ട്​ മി​ഡി​ൽ ഈ​സ്​​റ്റ്​ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഹാ​ഫീ​സ് അ​ബ്​​ദു​ൽ ഗ​ഫാ​ർ മൗ​ല​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​ഇ.​എ​സ് ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​വി.​എം.​എ. ഹ​ക്കീം, സി​ജി മ​സ്ക​ത്ത്​ ചെ​യ​ർ​മാ​ൻ ഡോ. ​ഹം​സ പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​നു​വ​രി നാ​ലി​ന് ന​ട​ന്ന ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ത്തി​ൽ എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​ൽ​നി​ന്ന്​ വി​ജ​യി​ച്ച 11 പേ​രാ​ണ്​ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​വ​സാ​ന റൗ​ണ്ടി​ൽ മാ​റ്റു​ര​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ൻ​ഹ മു​ഹ​മ്മ​ദ്‌ ഇ​ഖ്​​ബാ​ൽ ഒ​ന്നാ​മ​തും ഷി​നൂ​ന സി​റാ​ജ്, ഹ​ന ബി​ൻ​ത് അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ലു​മെ​ത്തി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​സ്സ സി​റാ​ജ്, ഐ​ഷ സ​ബ അ​ബ്​​ദു​ൽ സ​ത്താ​ർ, സാ​റാ ഷ​റ​ഫു​ദ്ദീ​ൻ യൂ​സ​ഫ് എ​ന്നി​വ​രാ​ണ്​ ജേ​താ​ക്ക​ളാ​യ​ത്. അ​മീ​ർ അ​ഹ​മ്മ​ദ് സാ​ഹി​ബ്​ ആ​ശം​സ നേ​ർ​ന്നു. ലു​ഖ്​​മാ​ൻ സേ​ഠ്, ഫാ​സി​ൽ കു​ട്ടി, നി​സാം, ദീ​നി റ​സാ​ക്ക്, ഇ. ​നൈ​സാം എ​ന്നി​വ​രാ​ണ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ച​ത്. ഉ​മ​ർ ബാ​പ്പു ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.