മസ്കത്ത്: മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിെൻറ സ്മരണാർഥം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരത്തിന് ലോകസഭാംഗം എന്‍.കെ. പ്രേമചന്ദ്രന് അര്‍ഹനായി. കെ.എം.സി.സി കേന്ദ്രകമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പാർലമെൻറിലും പുറത്തും പിന്നാക്ക ന്യൂനപക്ഷ വിഷയങ്ങളിലെ സജീവ ഇടപെടലുകളും മതേതര കാഴ്ചപ്പാടിനായി നടത്തിയ ശക്തമായ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് പ്രഥമ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന വാർത്തസമ്മേളനത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി പറഞ്ഞു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ് ഫെബ്രുവരി എട്ടിന് മസ്കത്തില് നടക്കുന്ന ഇ. അഹമ്മദ് അനുസ്മരണ സംഗമത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് സമ്മാനിക്കും. ഒമാനിൽ നിന്നുള്ള പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് വി.ടി. വിനോദിനെ ചടങ്ങിൽ ആദരിക്കും.കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. യൂസുഫ് സലിം, വൈസ് പ്രസിഡൻറ് അഷ്റഫ് നാദാപുരം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്റഫ് കിണവക്കൽ, കൺവീനർ റഫീഖ് അമീൻ, വൈസ് ചെയർമാൻ സകരിയ തളിപറമ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.