ബ​ർ​ക്ക​യി​ൽ വെ​യ​ർ​ഹൗ​സു​ക​ൾ​ക്ക്​ തീ​പി​ടി​ച്ചു

മ​സ്​​ക​ത്ത്​: ബ​ർ​ക്ക​യി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​യ​ർ​ഹൗ​സു​ക​ൾ​ക്കാ​ണ്​ തീ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. മെ​ഡി​ക്ക​ൽ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന വെ​യ​ർ​ഹൗ​സു​ക​ളാ​ണ്​ ക​ത്തി​യ​മ​ർ​ന്ന​ത്. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ​യും മ​സ്​​ക​ത്തി​ലെ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം എ​ത്തി​യാ​ണ്​ തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ പ​ട​രാ​തെ ശ്ര​ദ്ധി​ച്ച​തും തീ​യ​ണ​ച്ച​തും. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ന​ല്ല തു​ക​യു​ടെ സാ​ധ​ന​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. വെ​യ​ർ​ഹൗ​സ്​ ഉ​ട​മ​ക​ൾ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.