മസ്കത്ത്: പരിസ്ഥിതി സൗഹൃദ സന്ദേശവുമായി അബൂദബിയിൽനിന്ന് പുറപ്പെട്ട വൈദ്യുതി ക ാർ റാലി മസ്കത്തിലെത്തി. ഇതിെൻറ ഭാഗമായി വൈദ്യുതി കാറുകളുടെ ഭാവിയെക്കുറിച്ചുള്ള സ മ്മേളനം നടന്നു. ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റി വൈദ്യുതി കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള വേദിയായ ഗ്ലോബൽ ഇ.വി.ആർ.ടിയുമായി സഹകരിച്ചാണ് സമ്മേളനം നടത്തിയത്. സീബ് വിലായത്തിൽനിന്നുള്ള മജ്ലിസ്സുശൂറ പ്രതിനിധി ഹിലാൽ ബിൻ ഹമദ് അൽ സർമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വൈദ്യുതി റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഖൈസ് അൽ സഖ്വാനി പ്രത്യേക പേപ്പർ അവതരിപ്പിച്ചു.
വൈദ്യുതി കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമങ്ങളും ചർച്ച ചെയ്തു. 12 കാറുകളാണ് വാഹനറാലിയിൽ ഉള്ളത്. മസ്കത്തിൽനിന്ന് മടങ്ങുന്ന കാറുകൾ റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എമിറേറുകളിലൂടെ അവസാന സ്ഥലമായ ദുബൈ സസ്റ്റെയിനബ്ൾ സിറ്റിയിൽ ജനുവരി 24ന് എത്തും. ഇതേ റൂട്ടിൽ വൈദ്യുതി കാർവ്യൂഹം നടത്തുന്ന മൂന്നാമത് യാത്രയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.