മസ്കത്ത്: സീബ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെ സ്പീഡ്ബ്രേക്കറുകളടക്കം അനധി കൃത നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കി. നിയമം ലംഘിക്കുന്ന എല്ലാതരത്തിലുള്ള നി ർമാണ പ്രവർത്തനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് നഗരസഭ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറ് അറിയിച്ചു. വീടുകൾക്കും ഒാഫിസുകൾക്കും മുന്നിലാണ് വ്യക്തികളും കമ്പനികളും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നത്. മറ്റ് വാഹനയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുന്നതിന് പുറമെ ഇത് സർക്കാർ വസ്തു കൈയേറ്റത്തിന് തുല്യമാണ്. നഗരസഭ നിയമങ്ങളുടെ ലംഘനമായ ഇത്തരം നടപടികൾക്കെതിരെ കർശന പിഴ ചുമത്തുമെന്ന് ടെക്നികൽ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
ചില കെട്ടിട ഉടമസ്ഥർ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കെട്ടിട നിയമത്തിെൻറ 126ാം ആർട്ടിക്കിൾ പ്രകാരം പൊതുറോഡുകളടക്കം സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കളിൽ നഗരസഭയുടെ അനുമതിയില്ലാതെ താൽക്കാലികമായുള്ളതോ സ്ഥിരമായുള്ളതോ ആയ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയാണെങ്കിൽ നഗരസഭ മാനദണ്ഡങ്ങൾ പ്രകാരമുള്ള അനുമതി സ്വന്തമാക്കിയിരിക്കണം. റോഡുകളിൽ സ്പീഡ്ബ്രേക്കറുകളടക്കം നിർമിക്കുന്നത് പൊതുസ്വത്തിന് നാശം വരുത്തുന്നതിന് തുല്യമാണ്. ഇത്തരം പ്രവർത്തനങ്ങൾ വഴി ജലവിതരണ പൈപ്പുകൾ, മലിനജല കുഴലുകൾ, വൈദ്യുതി, ഭൂഗർഭ കേബിളുകൾ തുടങ്ങിയവക്ക് തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.