ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. കു​റ്റ്യാ​ടി ന​ര ി​ക്കൂ​ട്ടും​ചാ​ലി​ൽ പു​തി​യേ​ട​ത്ത്​ അ​ഷ്​​റ​ഫ്​ (50) ആ​ണ്​ മ​രി​ച്ച​ത്. ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യി​ ൽ സു​വൈ​ഖി​ന​ടു​ത്ത്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. ഹെ​വി ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്ന അ​ഷ്​​റ​ഫ്​ ഒാ​ടി​ച്ചി​രു​ന്ന ടാ​ങ്ക​ർ നി​യ​ന്ത്ര​ണം വി​ട്ട്​ ഡി​വൈ​ഡ​റി​ലും പോ​സ്​​റ്റി​ലും ഇ​ടി​ച്ച ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്നു മ​ണി​യോ​ടെ ഖാ​ബൂ​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​രി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

നാ​ദാ​പു​രം എ​ട​ച്ചേ​രി സ്വ​ദേ​ശി​യാ​യ അ​ഷ്​​റ​ഫ്​ 10​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്. നേ​ര​ത്തേ നാ​ദാ​പു​രം ടൗ​ണി​ൽ ടാ​ക്​​സി ഡ്രൈ​വ​റാ​യും ജോ​ലി ചെ​യ്​​തി​രു​ന്നു. സു​ഹാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​​ലേ​ക്ക​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി പി​താ​വും ജ​സീ​ല ഭാ​ര്യ​യു​മാ​ണ്. മു​ഹ​മ്മ​ദ്​ ഷാ​ൻ, മു​ഹ​മ്മ​ദ്​ സി​നാ​ൻ, അ​മീ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.