മസ്കത്ത്: ‘സ്പോർട്സ് മെഡിസിൻ ആൻഡ് റീസൻറ് അഡ്വാൻസസ്’ വിഷയത്തിൽ അൽഖൂദ് ബദർ അൽ സമ ആശുപത്രി തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. അൽ ഖൂദ് ബദർ അൽ സമ ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഒാർത്തോപീഡിസ്റ്റ് ഡോ. ഷഫീഖ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മസ്കത്ത്, ബാത്തിന മേഖലകളിലെ നൂറിലധികം ഡോക്ടർമാർ പെങ്കടുത്തു. ഡോ. കെ. ആഷിക് ഇഖ്ബാൽ സംസാരിച്ചു. ആശയവിനിമയ സെഷനിൽ ഡോ. സജ്ജാദ് സുബൈർ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഷഫീഖ് മുഹമ്മദിന് ഉപഹാരം സമ്മാനിച്ചു. ഡോ. ഗ്രസീന പരിപാടി നിയന്ത്രിച്ചു. ബദർ അൽ സമ എക്സിക്യൂട്ടിവ് ഡയറക്ടർ നവീജ് വിനോദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.