മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​ക​ൽ

മ​സ്​​ക​ത്ത്​: ഗ​ൾ​ഫി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ എ​യ​ർ ഇ​ന്ത്യ പ്ര​ഖ്യാ​പി ​ച്ച ഏ​കീ​കൃ​ത നി​ര​ക്ക്​ ലാ​ഭ​ക​ര​മ​ല്ലെ​ന്ന്​ വി​ല​യി​രു​ത്ത​ൽ.
ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ കൊ​ണ് ടു​പോ​കു​േ​മ്പാ​ൾ നാ​മ​മാ​ത്ര​മാ​യ കു​റ​വു​മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​കു​ന്ന​ത്. അ​തേ​സ​മ​യം, ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ നി​ര​ക്കു​വ​ർ​ധ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​മു​ണ്ട്. അ​തി​നാ​ൽ ഏ​കീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, നി​ര​ക്കി​ൽ കു​റ​വ്​ വ​രു​ത്തു​ക​കൂ​ടി വേ​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഒ​മാ​നി​ല്‍നി​ന്ന് 160 റി​യാ​ലാ​ണ്​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ എ​യ​ർ ഇ​ന്ത്യ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​ലാ​ല​യി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ​യു​ള്ള​വ​ർ​ക്ക്​ ഏ​കീ​കൃ​ത നി​ര​ക്ക്​ ബാ​ധ​ക​മാ​കു​ന്നി​ല്ല. സ​ലാ​ല​യി​ൽ​നി​ന്ന്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. അ​തി​നാ​ൽ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ൽ​​കൂ​ടി നി​ര​ക്ക്​ ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

2018 ജൂ​ലൈ 20 മു​ത​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള നി​ര​ക്ക്​ എ​യ​ർ ഇ​ന്ത്യ ഇ​ര​ട്ടി​യാ​ക്കി​യി​രു​ന്നു. യു.​എ.​ഇ​യി​ൽ ന​ട​പ്പാ​ക്കി വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്ലെ​ങ്കി​ൽ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഇ​ര​ട്ടി ചാ​ർ​ജ്​ കൊ​ണ്ടു​വ​രാ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, ഗ​ൾ​ഫി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ഇ​തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ന്നു. ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ സെ​പ്​​റ്റം​ബ​ർ അ​വ​സാ​നം എ​യ​ർ ഇ​ന്ത്യ ഇ​ര​ട്ടി ചാ​ർ​ജ്​ പി​ൻ​വ​ലി​ക്കു​യാ​യി​രു​ന്നു. നി​ര​ക്കു​വ​ർ​ധ​ന പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്​​ത പ്ര​വാ​സി​ക​ൾ നി​ര​ക്ക്​ ഏ​കീ​ക​ര​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​താ​ണ്​ ഇ​പ്പോ​ൾ എ​യ​ർ ഇ​ന്ത്യ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​വാ​സ​ലോ​ക​ത്തി​ന്​ ഗു​ണ​ക​ര​മാ​യ രീ​തി​യി​ല​ല്ല ഇ​ത്​ ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ്​ വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്. നി​ര​ക്ക്​ ഏ​കീ​ക​ര​ണ തീ​രു​മാ​ന​ത്തോ​ട്​ ഒ​മാ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​രി​ക്കു​ന്നു:

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.