മസ്കത്ത്: ഒമാൻ ദ്രവീകൃത പ്രകൃതി വാതക വികസന ഫൗണ്ടേഷനുമായി (ഒമാൻ എൽ.എൻ.ജി) ആരോഗ ്യ മന്ത്രാലയം രണ്ടു കരാറുകൾ ഒപ്പുവെച്ചു. മ
ന്ത്രാലയത്തിെൻറ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രാലയം അണ്ടർ െസക്രട്ടറി ഡോ. ദർവീഷ് ബിൻ സെയ്ഫ് അൽ മഹർബി, ഒമാൻ എൽ.എൻ.ജി സി.ഇ.ഒ ഖാലിദ് ബിൻ അബ്ദുല്ല അൽ മുസാൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. അൽ മസാറ ആശുപത്രിയിൽ 36,951 റിയാൽ ചെലവിൽ കളിസ്ഥലം സ്ഥാപിക്കുന്നതിനാണ് ആദ്യ കരാർ. ഇബ്രി ആശുപത്രിയിലേക്ക് രണ്ടു കാർഡിയോഗ്രഫി ഉപകരണങ്ങൾ വാങ്ങുന്നതിനാണ് രണ്ടാമത്തെ കരാർ. ആരോഗ്യ സേവന മേഖലയെ പിന്തുണക്കുന്നതിന് ഒമാൻ എൽ.എൻ.ജിയെ ഡോ. ദർവീഷ് ബിൻ സെയ്ഫ് അൽ മഹർബി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.