മസ്കത്ത്: ദുകമിൽ വിമാനത്താവളത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് നടക്കുമെന്ന് ഗാതാഗത-വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ ബിൻ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുക. 2018 സെപ്റ്റംബർ 17നാണ് വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. മസ്കത്ത്, സലാല, സോഹാർ വിമാനത്താവളങ്ങൾ കഴിഞ്ഞാൽ രാജ്യത്തെ നാലാമത്തെ പ്രധാന വിമാനത്താവളമാണ് ദുകം. 2014ലാണ് ഇതിെൻറ പ്രവൃത്തികൾ തുടങ്ങിയത്. 5600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനലിന് പ്രതിവർഷം അഞ്ചുലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. അഞ്ച് ചെക് ഇൻ-ചെക് ഒൗട്ട് കൗണ്ടറുകളും രണ്ട് ബോർഡിങ് ബ്രിഡ്ജുകളുമുണ്ട്. 37 മീറ്റർ ഉയരത്തിലുള്ള എയർട്രാഫിക് കൺട്രോൾ വിഭാഗത്തോടെയാണ് എട്ടു നിലകളിലായി ടെർമിനൽ നിർമിച്ചിരിക്കുന്നത്. പ്രതിവർഷം 25000 ടൺ കാർഗോ കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. നാലു കി.മീറ്റർ നീളവും 75 മീറ്റർ വീതിയുമുള്ള റൺവേ ഏറ്റവും ആധുനിക വിമാനങ്ങളെ സ്വീകരിക്കാൻ കഴിയുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.