മസ്കത്ത്: നാട്ടിലേക്കുപോകുന്ന ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബുറൈമ ിയിൽ നിര്യാതനായി. 25 വർഷമായി ബുറൈമിയിൽ ഡെകോർ കട നടത്തിവരുകയായിരുന്ന തേമ്പാമ്മൂട് നസീർ (52) ആണ് ഹൃദയാഘാതം കാരണം മരിച്ചത്. ഞായറാഴ്ച രാത്രി 10.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ രാവിലെ എേട്ടാടെ മരിക്കുകയായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് ഏതാനും മാസം മുമ്പ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയിരുന്നു. വിസ പുതുക്കാൻ നവംബറിലാണ് വീണ്ടും വന്നത്. ഒരാഴ്ച മുമ്പ് ബുറൈമിയിലെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായിരുന്നു.
ഭാര്യ: റസീന. മക്കൾ: അജ്മൽ, നൗഫിയ. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.