മസ്കത്ത്: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കോട്ടയം സ്വദേശി മരിച്ചു. എരുമേലി ശ്രീനിപുരം മുസ്ലിംപള്ളിക്ക് സമീപം ചക്കാലയിൽ നൗഷാദ് (48) ആണ് മരിച്ചത്. അവധിക്ക് നാട്ടിൽപോയ ശേഷം സെപ്റ്റംബർ 20നാണ് നൗഷാദ് മസ്കത്തിൽ തിരികെയെത്തിയത്. ഗാലയിലെ നഫാൽ ട്രേഡിങ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 18 വർഷത്തോളമായി ഒമാനിലുണ്ട്. പരേതനായ അസീസിെൻറയും ഹസൻ ബീവിയുടെയും മകനാണ്. പത്തനാട് മാക്കൽ കുടുംബാംഗം ഷീജയാണ് ഭാര്യ. ഷഹനാസും ഷാഹിനയുമാണ് മക്കൾ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മസ്കത്ത് എരുമേലി അസോസിയേഷൻ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.