മസ്കത്ത്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി മസ്കത്ത് കെ.എം.സി.സി വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച 30 ടൺ അവശ്യസാധനങ്ങൾ കണ്ടെയ്നറിൽ കൊച്ചി തുറമുഖത്ത് എത്തിച്ചു. വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ എത്തിയ സാധനങ്ങൾ തുറമുഖ അധികൃതരിൽനിന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ഏറ്റുവാങ്ങി.
തുടർന്ന് നടന്ന ചടങ്ങിൽ പ്രഫ. കെ.വി. തോമസ് എം.പിയും ടി. അഹമ്മദ് കബീർ എം.എൽ.എയും ചേർന്ന് സാധനങ്ങൾ ജില്ല ഡെപ്യൂട്ടി തഹസിൽദാർക്ക് കൈമാറി. പരിപാടി കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി ഉപാധ്യക്ഷൻ അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഫിറോസ് ഒറ്റപ്പാലം, ഏരിയ കമ്മിറ്റി ഭാരവാഹികളായ അൻസാർ കൊടുങ്ങല്ലൂർ, റാഷിദ് മക്ക, സൈദ് നെല്ലായ, സലാം ഫൈസി, ഷാഫി തിരൂർ തുടങ്ങിയവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ കെ.കെ. റഫീഖ് സ്വാഗതവും ഷാനവാസ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.