മസ്കത്ത്: ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടത്തെിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നെടുമങ്ങാട് ആര്യനാട് മീനാങ്കല്‍ കൂട്ടപ്പാറ തടത്തരികത്ത് വിശാലാക്ഷിയുടെ മകള്‍ സിന്ധു (42) ആണ് മരിച്ചത്. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. നാലുവര്‍ഷമായി ഹോട്ടലിലെ ക്ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു. കമ്പനി താമസസ്ഥലത്താണ് മൃതദേഹം കണ്ടത്തെിയത്. ഫിലിപ്പീന്‍സ് സ്വദേശിക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നത്. സംഭവദിവസം പുറത്തുപോയിരുന്ന ഫിലിപ്പീന്‍സ് സ്വദേശി വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
അനധികൃതമായി രാജ്യത്ത് കടന്നയാളാണ് പ്രതി. താമസസ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കവരുകയും ചെയ്തു. മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റ പാടുകളുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും ആഭരണങ്ങള്‍ വീണ്ടെടുത്തതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കെട്ടിടത്തിന്‍െറ അടിയിലെ നിലയിലായിരുന്നു സിന്ധുവിന്‍െറ താമസസ്ഥലം. തുറന്നുകിടന്ന ജനാലയിലൂടെയോ മറ്റോ ആകാം പ്രതി അകത്തുകടന്നതെന്ന് സംശയിക്കുന്നതായി ഒപ്പം ജോലി ചെയ്യുന്നവര്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടുമൊരു മലയാളി കൂടി സലാലയില്‍ കൊല്ലപ്പെടുന്നത്. ദാരീസിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്ന മുഹമ്മദിന്‍െറയും നജീബിന്‍െറയും മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി ഞായറാഴ്ച ഖബറടക്കിയിരുന്നു. ഇവരുടെ മരണം സംബന്ധിച്ച് സി.ഐ.ഡി വിഭാഗമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് എന്നറിയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബദര്‍അല്‍ സമാ ആശുപത്രിയില്‍ നഴ്സായിരുന്ന എറണാകുളം സ്വദേശി ചിക്കു റോബര്‍ട്ട് സലാലയില്‍ കൊല്ലപ്പെട്ടിരുന്നു. ഫ്ളാറ്റില്‍ മരിച്ച നിലയിലാണ് ചിക്കുവിന്‍െറ മൃതദേഹം കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.