മസ്കത്ത്: മസ്കത്തിൽ നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയിൽ മലവെള്ളപാച്ചിലിൽ വാഹനം ഒഴുകി പോയതിനെ തുടർന്ന് രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂർ സ്വദേശികളായ സുജിത്തിനെയും വിജീഷിനെയുമാണ് കാണാതായത്.
അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുന്നതിനിടെ പാലത്തിന് കുറുകെ ഒഴുകുന്ന മലവെള്ളപാച്ചിൽ (വാദി) മുറിച്ചു കടക്കാൻ ശ്രമിക്കവേ ഇവരുടെ വാഹനം ഒഴുക്കിൽ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.
ഒഴുക്കിൽ പെട്ട വാഹനത്തിൽ നിന്ന് ഇവർ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തെരച്ചിലിൽ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്.
ന്യൂനമർദത്തെ തുടർന്ന് വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടർന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്. രണ്ട് പേരെ കാണാതായതിന് സമീപത്തെ വാദിയിൽ മറ്റൊരു മലയാളിയുടെ വാഹനവും ഒഴുക്കിൽ പെട്ടു. അൽ മഹാ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷിെൻറ വാഹനമാണ് ഒഴുക്കിൽ പെട്ടത്. വാഹനം നഷ്ടമായെങ്കിലും അനീഷ് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.