രണ്ടാമത് ഒമാന്‍ മിനറല്‍സ് ആന്‍ഡ് മൈനിങ് സമ്മേളനം ജനുവരി 16 മുതല്‍

മസ്കത്ത്: ഒമാന്‍ മിനറല്‍സ് ആന്‍ഡ് മൈനിങ് സമ്മേളനത്തിന്‍െറ രണ്ടാമത് പതിപ്പിന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍റര്‍ വേദിയാകും. ജനുവരി 16 മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനം ഒമാന്‍ എക്സ്പോയും അവ്താദ് ജിയോളജിക്കല്‍ കണ്‍സല്‍ട്ടിങ്ങും മൈനിങ് പൊതുഅതോറിറ്റിയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 
രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് താങ്ങാകുന്ന തരത്തില്‍ ഖനനമേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് സമ്മേളനത്തിന്‍െറ ലക്ഷ്യം. ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ അടക്കമുള്ളവ സംബന്ധിച്ച് സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആഗോള ഖനന വ്യവസായ മേഖലയില്‍ ഒമാന് സുപ്രധാന സ്ഥാനം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. പ്രാദേശിക ഖനന ഉല്‍പന്നങ്ങള്‍, അവയുടെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിപണനം തുടങ്ങി വിവിധ മേഖലകള്‍ പ്രതിപാദിക്കുന്ന പ്രദര്‍ശനവും സമ്മേളനത്തിന്‍െറ ഭാഗമായി ഉണ്ടാകും. 
54 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. ഒമാനില്‍നിന്നുള്ളവക്ക് പുറമെ യു.എ.ഇ, ജോര്‍ഡന്‍, ജര്‍മനി, തുര്‍ക്കി, ഇന്ത്യ, മലേഷ്യ, ഇറാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളും സമ്മേളനത്തില്‍ പങ്കെടുക്കും. 

Tags:    
News Summary - oman minrals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.