നി​യ​മ​ലം​ഘ​നം: 12 സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ  പൂ​ട്ടി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ 

മസ്കത്ത്: രാജ്യത്തെ ആരോഗ്യനിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത 12 ക്ലിനിക്കുകൾ അടച്ചുപൂട്ടിച്ചതായി ആരോഗ്യമന്ത്രാലയം. നൂറിലധികം സ്ഥാപനങ്ങൾക്ക് പിഴ ശിക്ഷയോ മുന്നറിയിപ്പോ നൽകുകയും ചെയ്തു. പൂട്ടിച്ച 12 ക്ലിനിക്കുകൾ ഇനി തുറക്കാൻ അനുവദിക്കില്ല. 21 സ്ഥാപനങ്ങളോട് സേവനം മെച്ചപ്പെടുത്തുന്നതുവരെ അടച്ചിടാൻ ആവശ്യപ്പെട്ടു. 74 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. 14 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രണ്ട് മെഡിക്കൽ ജിവനക്കാരുടെ അംഗീകാരം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 
അണുബാധാ നിയന്ത്രണവും രോഗികളുടെ സുരക്ഷയുമാണ് പ്രധാനമായും ആരോഗ്യ മന്ത്രാലയം അധികൃതർ നടത്തുന്ന സന്ദർശനത്തിൽ പരിശോധിക്കുന്നത്. ഇൗ മേഖലയിൽ ധാരാളം പോരായ്മകളാണ് പരിശോധനകളിൽ കണ്ടെത്തിയത്. ഒരു പ്രാവശ്യത്തെ ഉപയോഗം മാത്രം അനുവദിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിരവധി പ്രാവശ്യം ഉപയോഗിക്കാൻ അനുവാദമുള്ള മെഡിക്കൽ ഉപകരണങ്ങൾ ശരിയായ രിതിയിൽ ചൂടാക്കി അണു വിമുക്തമാക്കുന്നില്ലെന്നും കണ്ടെത്തി. ശൂചീകരണത്തിനായി ഗുണനിലവാരമില്ലാത്ത വസ്തുക്കളും ഉപയോഗിക്കുന്നുണ്ടായിരുന്നു. നിയമലംഘനങ്ങളിൽ പലതും സംഭവിക്കുന്നത് അശ്രദ്ധകൊണ്ടാണ്. മറ്റു ചിലർ ബോധപൂർവം പണം ലാഭിക്കാനുമാണ് നിയമലംഘനം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. അശ്രദ്ധകൊണ്ട് ആരോഗ്യമേഖലക്ക് ഹാനികരമായതെന്നും സംഭവിക്കരുതെന്നാണ് മന്ത്രാലയം ആഗ്രഹിക്കുന്നതെന്ന് മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരി പറഞ്ഞു. 
രോഗികളെ നിലവാരം കുറഞ്ഞ ഉപകരണങ്ങൾ കൊണ്ട് ചികിത്സിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദുരന്തമുണ്ടാവാൻ അനുവദിക്കില്ല. ഉപയോഗിച്ച സൂചി വീണ്ടും ഉപേയാഗിച്ച് ഇഞ്ചക്ഷൻ നൽകുന്നത് അനുവദിക്കാൻ കഴിയില്ല. ഇത് ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം മന്ത്രാലയം അധികൃതർ ക്ലിനിക്കുകളിലും  ആശുപത്രികളിലും മെഡിക്കൽ പരിശോധന നടത്തും. പരിശോധനയിൽ പാകപ്പിഴവുകൾ കണ്ടെത്തിയാൽ നടപടിയെടുക്കും. ഇവ രോഗിയുടെ സുരക്ഷയെ ബാധിക്കുകയാണെങ്കിൽ അവ ശരിയാവുന്നത് വരെ സ്ഥാപനം അടച്ചിടും.  ഇൗ കുറവുകൾ നികത്താൻ സ്ഥാപനത്തിന് സമയം അനുവദിക്കും. ഇത് പരിഹരിച്ച് വിണ്ടും പരിശോധന നടത്തിയ ശേഷമാകും സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുക. 
പിഴവുകൾ ഗുരുതരമാെണങ്കിൽ മൂന്നു മാസം മുതൽ ഒരു വർഷം വരെ അടച്ചുപൂട്ടുകയും ക്രമക്കേട് നടത്തുന്ന ഡോക്ടർമാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്യും. ചില ക്ലിനിക്കുകളുടെ സ്ഥിതി ഏറെ ശോചനീയമാണെന്ന് മാസിൻ പറഞ്ഞു. മസ്കത്തിെല ഒരു സ്ഥാപനത്തിന് ആറുമാസം സമയം നൽകിയിട്ടും കുറവുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഇൗ സ്ഥാപനത്തിൽ ശുചിത്വ നിലവാരം തൃപ്തികരമല്ലായിരുന്നു. ക്ലിനിക്കിലെ സിങ്ക് ശരിയാം വിധം സ്ഥാപിച്ചിരുന്നില്ല. മലിന ജലം നീക്കാൻ സിങ്കിനടിയിൽ ബക്കറ്റാണ് വെച്ചിരുന്നത്. ടാപിൽനിന്ന് മഞ്ഞ നിറത്തിലുള്ള മലിന ജലമാണ് വന്നിരുന്നത്. ഇത് കൈകഴുകാൻ പോലും ഉപയോഗിച്ചിരുന്നില്ല.  ക്ലിനിക്കുകളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്താനാണ് മന്ത്രാലയം  ശ്രമിക്കുന്നത്. അതോടൊപ്പം, ആയുർ വേദ സ്ഥാപനങ്ങളിലും ചൈനീസ് ആരോഗ്യ കേന്ദ്രങ്ങളിലും കൂടി പരിശോധന ശക്തമാക്കും.

Tags:    
News Summary - oman medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.