മസ്കത്ത്: സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി മാനവ വിഭവേശഷി മന്ത്രാലയം. ഒമാനികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കൽ അടക്കം നടപടികളെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ഹദ്റമി പറഞ്ഞു.
സ്വദേശിവത്കരണ തോത് പാലിക്കാത്ത 199 കമ്പനികൾക്ക് എതിരെ കഴിഞ്ഞമാസം നടപടിയെടുത്തിരുന്നു. ഇൗ കമ്പനികൾക്ക് മന്ത്രാലയത്തിെൻറ സേവനം ലഭ്യമാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ, ഇൗ കമ്പനികളിലെ 16,000ത്തിലധികം വിദേശ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമാനുസൃതമുള്ള സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ കമ്പനികൾ വേഗത്തിലാക്കണമെന്ന് സാലിം അൽ ഹദ്റമി പറഞ്ഞു.
നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ, ഇൗ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗം വർധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുെമന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണ തോത് പാലിക്കാത്ത തൊഴിലുടമകളിൽനിന്ന് കുറവുള്ള ഒാരോ തൊഴിലാളിക്കും 250 റിയാൽ മുതൽ 500 റിയാൽ വരെ എന്ന നിരക്കിൽ പിഴ ചുമത്താമെന്നാണ് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 നിർദേശിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവത്കരണ തോത് പാലിക്കുകയും വേണം. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.