പത്ത് വർഷത്തെ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ

മസ്കത്ത്: വിദേശ നിക്ഷേപരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗോൾഡൻ വിസക്ക് ( ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം) തുടക്കം കുറിച്ച് ഒമാൻ. പത്തുവർഷത്തേക്കാണ് ഗോൾഡൻ വിസ നൽകുക. ഒമാൻ വിഷൻ 2040 ന് അനുസൃതമായി സ്വകാര്യ മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും, തൊഴിലവസത്തെ പിന്തുണക്കുന്നതിനും, അറിവ് കൈമാറ്റം വർധിപ്പിക്കുന്നതിനും ദീർഘകാല നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രഫഷണലുകളെയും ലക്ഷ്യംവെച്ചച്ചുള്ളതാണ് ‘ഗോൾഡൻ റെസിഡൻസി’.

നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും പുതുക്കാവുന്ന 10 വർഷത്തെ ഗോൾഡൻ വിസയാണ് നൽകുക. അപേക്ഷകർക്ക് 200,000 റിയാലിന് മുകളിൽ ആസ്തിയുണ്ടായിരിക്കണമെന്നുള്ളത് നിബന്ധനകളിൽപെട്ടതാണ്. താഴെ പറയുന്ന ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്നവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാവുന്നതാണ്.

  • കമ്പനി സ്ഥാപനം: കമ്പനി സ്ഥാപിച്ചിട്ട് കുറഞ്ഞത് ഒരു വർഷമെങ്കിലും ആകണം. അപേക്ഷകന്റെ ഓഹരി ആകെ ആസ്തികളിൽ 200,000 റിയാലിന് മുകളിൽ മൂല്യമുള്ളതായിരിക്കണം.
  • ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലെ (ഐ.ടി.സി) സ്വത്ത്: പൂർത്തിയായ റെസിഡൻഷ്യൽ, വാണിജ്യ, അല്ലെങ്കിൽ ടൂറിസം യൂണിറ്റുകളുടെ ടൈറ്റിൽ ഡീഡോടുകൂടി ഉടമസ്ഥത. കമ്പനി വഴിയാണെങ്കിൽ, സാക്ഷ്യപ്പെടുത്തിയ അന്തിമ ബാലൻസ് ഷീറ്റ് ആവശ്യമാണ്.
  • ഗവൺമെന്റ് ഡെവലപ്മെന്റ് ബോണ്ടുകൾ: അപേക്ഷകന്റെ പേര് രജിസ്റ്റർ ചെയ്ത ബോണ്ടുകൾ, രണ്ട് വർഷത്തെ കാലാവധി ഉണ്ടായിരിക്കണം.
  • ലിസ്റ്റഡ് ഓഹരികൾ: അപേക്ഷകന്റെ പേര് രജിസ്റ്റർ ചെയ്ത ഓഹരികളുടെ വിപണി മൂല്യം 200,000 റിയാലിന് മുകളിൽ ഉണ്ടായിരിക്കണം. -നിശ്ചിത ബാങ്ക് നിക്ഷേപം: 200,000 റിയിലിന് മുകളിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപമുണ്ടാകണം. റെസിഡൻസി കാലാവധിയിലുടനീളം അഞ്ച് വർഷത്തെ ബ്ലോക്കുകളിൽ പുതുക്കാവുന്നത്.
  • 50ലധികം ഒമാനികളെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾ: 50ലധികം ഒമാനി ജീവനക്കാരുള്ളതും 200,000റിയാലിന് മുകളിൽ മൂലധനമുള്ളതുമായ കമ്പനിയുടെ ഉടമസ്ഥത.
  • വിദേശ നിക്ഷേപ നിയമപ്രകാരമുള്ള കമ്പനികൾ: ഒമാന്റെ വിദേശ നിക്ഷേപ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ഒരു പങ്കാളിയെയോ മുതിർന്ന പ്രഫഷണലിനെയോ ഇൻവെസ്റ്റർ റെസിഡൻസിക്ക് നാമനിർദ്ദേശം ചെയ്യാം. കമ്പനിക്ക് 200,000റിയാലിന് മുകളിൽ മൂലധനമുണ്ടായിരിക്കണം. മൂലധനത്തിന്റെ വലുപ്പമനുസരിച്ച് ഒന്നിലധികം നാമനിർദ്ദേശങ്ങൾ അനുവദനീയമാണ്.

Tags:    
News Summary - Oman introduces 10-year golden visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.