?????????????????? ?????? ????????????????????????? ????????????????

മ​സ്ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി

മ​സ്ക​ത്ത്: 25ാമ​ത് മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി. ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന് വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ വാ​യ​ന​പ്രേ​മി​ക​ളാ​യ ആ​യി​ര​ങ്ങ​ളാ​ണ് ദി​വ​സ​വും ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. അ​വ​സാ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച​യാ​ണ് വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച വാ​യ​ന​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​മാ​നി​ക​ൾ പു​സ്ത​കോ​ത്സ​വ​ത്തെ വ​ൻ ആ​ഘോ​ഷം​ത​ന്നെ​യാ​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ ത​ല​മു​റ​പോ​ലും പു​സ്ത​ക​ത്തെ​യും വാ​യ​ന​യെ​യും പ്ര​ണ​യി​ക്കു​ന്ന​തി​നാ​ൽ പു​സ്തേ​കാ​ത്സ​വ​ത്തി​ന് വ​ൻ വ​ര​വേ​ൽ​പാ​ണ് ല​ഭി​ച്ച​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​സാ​ധ​ക​ർ ഇ​ക്കു​റി പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ എ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 946 പ്ര​സാ​ധ​ക​രാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ജ​പ്പാ​ൻ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​ദ്യ​മാ​യാ​ണ് പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ ഭ​ര​ണ​വും ജീ​വ​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും മ​റ്റും പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മൊ​ത്തം 86 സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ പു​സ്ത​കോ​ത്സ​വ​ത്തി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 15 സെ​മി​നാ​റു​ക​ൾ, 11 പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ഏ​ഴ് ക​വി​ത സാ​യ​ഹ്ന​ങ്ങ​ൾ, പ​ത്ത് ആ​ശ​യ വി​നി​മ​യ സ​മ്മേ​ള​ന​ങ്ങ​ൾ, 31 ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ​യും 10 സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു. പു​സ്ത​േ​കാ​ത്സ​വ​ത്തി​ൽ നി​ര​വ​ധി ബെ​സ്​​റ്റ്​ സെ​ല്ല​ർ പു​സ്ത​ക​ങ്ങ​ളുെ​ട അ​റ​ബി പ​രി​ഭാ​ഷ​യും ല​ഭ്യ​മാ​യി​രു​ന്നു. ഇ​ത്ത​രം പു​സ്ത​ക​ങ്ങ​ൾ​ക്ക് വ​ൻ ഡി​മാ​ൻ​റാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഒ​മാ​നി​ക​ൾ ഇ​ത്ത​രം പു​സ്ത​ക​ങ്ങ​ളു​ടെ അ​റ​ബി -ഇം​ഗ്ലീ​ഷ്​ പ​തി​പ്പു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു.

അ​റ​ബി ഭാ​ഷ​യി​ലെ നി​ര​വ​ധി സാ​ഹി​ത്യ​ങ്ങ​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും വ​ൻ ശേ​ഖ​രം​ത​ന്നെ മേ​ള​യി​ലു​ണ്ടാ​യി​രു​ന്നു. റ​മ​ദാ​ൻ ആ​സ​ന്ന​മാ​യ​തി​നാ​ൽ ഖു​ർ​ആ​നും മ​ത പു​സ്ത​ക​ങ്ങ​ൾ​ക്കും വ​ൻ ഡി​മാ​ൻ​റാ​യി​രു​ന്നു. നൂ​റി​ല​ധി​കം ത​ര​ത്തി​ലു​ള്ള വി​ശു​ദ്ധ ഖു​ർ​ആ​​െൻറ പ​തി​പ്പു​ക​ളും ല​ഭ്യ​മാ​യി​രു​ന്നു. 500 ബൈ​സ മു​ത​ൽ 30 റി​യാ​ൽ വ​രെ വി​ല​യു​ള്ള ഖു​ർ​ആ​ൻ പ​തി​പ്പു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നു.

മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളു​മാ​യി അ​ൽ ബാ​ജ് ബു​ക്സും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രാ​യ ബ​ഷീ​ർ, എം. ​മു​കു​ന്ദ​ൻ, എം.​ടി, സ​ക​രി​യ്യ, ഒ.​വി. വി​ജ​യ​ൻ എ​ന്നി​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ ഏ​റെ വി​റ്റ​ഴി​ഞ്ഞു. ജോ​ഖ അ​ൽ ഹാ​ർ​തി​യു​ടെ ‘സെ​ല​സ്​​റ്റ്യ​ൽ ബോ​ഡീ​സ്’ എ​ന്ന പു​സ്ത​ക​ത്തി​െൻറ മ​ല​യാ​ളം പ​രി​ഭാ​ഷ ‘നി​ലാ​വി​െൻറ പെ​ണ്ണു​ങ്ങ​ൾ’, ബേ​ബി സാം ​സാ​മു​വ​ലി​​െൻറ ‘ക​ന​മേ​തു​മി​ല്ലാ​തെ’, സാ​റാ ജോ​സ​ഫി​െൻറ ബു​ധി​നി, രാ​മ​ച​ന്ദ്ര ഗു​ഹ​യു​ടെ ‘ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും വി​മ​ത​രും’, ലാ​ജോ ജോ​സി​െൻറ ‘റൂ​ത്തി​െൻറ ലോ​കം, ഡോ. ​ഉ​മാ​ദ​ത്ത​​െൻറ ‘ക​പാ​ലം’ എ​ന്നി​വ​യും ന​ന്നാ​യി വി​റ്റ​ഴി​ഞ്ഞ​താ​യി അ​ൽ ബാ​ജ് ബു​ക്സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - oman international bookfest-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.