മസ്കത്ത്: രോഗികൾക്ക് വിപുലമായ സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കിംസ് ഒമാൻ ഹോസ്പിറ്റൽ പേഷ്യൻറ് പോർട്ടൽ ആരംഭിച്ചു.
രോഗികൾക്ക് തങ്ങളുടെ ലബോറട്ടറി, റേഡിയോളജി പരിശോധനാ റിപ്പോർട്ടുകൾ ഏതുസമയത്തും എവിടെയിരുന്നും പരിശോധിക്കാൻ സാധ്യമാകുന്നതാണ് ഇൗ ഒാൺലൈൻ സേവനം. www.koh-pp.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം യൂസർ നെയിമും പാസ്വേഡും നൽകുകയാണ് വേണ്ടത്. തുടർന്നുള്ള നിർേദശങ്ങൾ പിന്തുടർന്നാൽ പരിശോധനാ റിപ്പോർട്ടുകൾ ഒാൺലൈനായി ലഭ്യമാകും. രോഗികളുടെ വിവരങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് പോർട്ടലിൽ ഏർപ്പെടുത്തിയതെന്ന് കിംസ് ഒമാൻ അധികൃതർ അറിയിച്ചു.
രോഗികളുടെ സൗകര്യത്തിനും സംതൃപ്തിക്കുമായി ഡിജിറ്റൽ ഹെൽത്ത്കെയർ സേവനരംഗത്തെ ഏറ്റവും നൂതന മാർഗങ്ങൾ നടപ്പിൽ വരുത്താൻ കിംസ് ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് കിംസ് ഹെൽത്ത്കെയർ ഗ്രൂപ് പ്രോജക്ട്സ് ആൻഡ് ഒാപറേഷൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞു. മെഡിക്കൽ റെക്കോഡുകളുടെ ഡിജിറ്റൽവത്കരണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.