പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടത്തൊവുന്ന  ഉപകരണം വികസിപ്പിച്ചെടുത്ത് സ്വദേശി 

മസ്കത്ത്: പ്രോസ്റ്റേറ്റ് കാന്‍സര്‍ ആദ്യഘട്ടത്തില്‍ കണ്ടത്തൊന്‍ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് സ്വദേശി വനിത. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ കെമിക്കല്‍ പാത്തോളജിസ്റ്റായ ഡോ. സഫാന ബിന്‍ത് സാലിം അല്‍ സൈദിയയാണ് ഈ കണ്ടുപിടിത്തത്തിന്‍െറ ഉടമ. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഹോസ്പിറ്റലും റിസര്‍ച് കൗണ്‍സിലുമായി സഹകരിച്ചാണ് സഫാനയും സംഘവുമാണ് ടൂ പ്രോ പി.എസ്.എ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.  റോയല്‍ ഹോസ്പിറ്റലിലെ ക്ളിനിക്കല്‍ ബയോ കെമിസ്ട്രി വിഭാഗം പ്രഫസര്‍ ഡോ. വാദ് അല്ലയുടെ മേല്‍നോട്ടത്തിലാണ് സംഘം ഗവേഷണം നടത്തിയത്. യൂറോളജി വിഭാഗത്തിലെ 200 രോഗികളെയും മസ്കത്തിലെ മറ്റു രണ്ട് ആശുപത്രികളിലുള്ളവരെയും പഠനത്തിന് ഉപയോഗപ്പെടുത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ തന്നെ രോഗം കൃത്യമായി കണ്ടുപിടിക്കാന്‍ ഉപകരണത്തിന് കഴിയും. ഇതുവഴി നേരത്തേ ചികിത്സ ആരംഭിക്കാനും അതുവഴി ഫലപ്രദമായി ചികിത്സ നടത്താനും കഴിയുമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. 
അനാവശ്യമായ ബയോപ്സി പരിശോധനകള്‍ ഒഴിവാക്കുന്നതടക്കം നിരവധി ഗുണവശങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. ഇത് ഉപയോഗിച്ച് പരിശോധന നടത്തി ലക്ഷണങ്ങള്‍ കണ്ടത്തെിയാല്‍  മാത്രം ബയോപ്സി ചെയ്താല്‍ മതിയാവും. പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള ബയോപ്സി ടെസ്റ്റുകള്‍ ആവശ്യമുള്ളവര്‍ മാത്രം ചെയ്യേണ്ടിവരുന്നതിനാല്‍ ഈ രംഗത്ത് തിരക്ക് കുറക്കാനും പുതിയ ഉപകരണം സഹായിക്കും. 
യു.കെ കേന്ദ്രമായ റോയല്‍ കോളജ് ഓഫ് പാത്തോളജിസ്റ്റ് ഈ ഉപകരണത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്ത ആഗസ്റ്റ് എഴ്, എട്ട്, ഒമ്പത് തീയതികളില്‍ ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ബയോ മാര്‍കേഴ്സ് കോണ്‍ഗ്രസില്‍ ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഡോ. സഫാനയെ ക്ഷണിച്ചിട്ടുണ്ട്. 
ഒമാനില്‍ 1,314 പേരിലാണ് 2015ല്‍ കാന്‍സര്‍ രോഗം കണ്ടത്തെിയത്. ഇതില്‍ 1212 പേര്‍ സ്വദേശികളും 102 വിദേശികളുമാണ്. രോഗികളില്‍ 7.3 ശതമാനം 14 വയസ്സില്‍ താഴെയുള്ളവരാണ്. ഹൃദയസംബന്ധമായ രോഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന രോഗമാണ് അര്‍ബുദം. 
സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, ബ്ളഡ് കാന്‍സര്‍, ലിഫോമാസ്, വയര്‍, തൈറോയിഡ്, ലിവര്‍, കിഡ്നി എന്നിവിടങ്ങളിലെ അര്‍ബുദമാണ് ഒമാനില്‍ വ്യാപകമായി കാണുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്  കാന്‍സറുമാണ് കൂടുതലായി കാണപ്പെടുന്നത്. 
 

Tags:    
News Summary - oman health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.