മസ്കത്ത്: ഭീകരതക്കെതിരായ പോരാട്ടത്തിൽ ഒമാെൻറ പങ്കാളിത്തത്തെ പ്രകീർത്തിച്ച് അമേരിക്ക. പശ്ചിമേഷ്യയിലും ആഗോളതലത്തിൽ പൊതുവേയുമുള്ള ഭീകരവിരുദ്ധ പോരാട്ട ങ്ങളിൽ ഒമാൻ തങ്ങളുടെ പ്രധാന പങ്കാളിയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട് മെൻറിെൻറ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർച്ചയായ മൂ ന്നാംവർഷമാണ് വാർഷിക റിപ്പോർട്ടിൽ ഇൗ പരാമർശം വരുന്നത്.
ഭീകരതക്കെതിരായ പോ രാട്ടത്തിൽ ഒമാൻ തുടർച്ചയായി നടത്തിവരുന്ന ശ്രമങ്ങളെ റിപ്പോർട്ടിൽ അഭിനന്ദിക്കു ന്നു. കഴിഞ്ഞ വർഷം ഭീകരതയുമായി ബന്ധപ്പെട്ട ഒരു സംഭവങ്ങളും ഒമാനിൽ ഉണ്ടായില്ല. സുൽത്താൻ ഖാബൂസ് ബിൻ സെയ്തിെൻറ നായകത്വത്തിൽ ഒമാൻ കൈവരിച്ച സുരക്ഷയുടെയും ഭദ്രതയുടെയും തെളിവാണിത്.
ഭീകരാക്രമണങ്ങളെ ചെറുക്കാൻ രാജ്യം കഴിഞ്ഞ വർഷം ഫലപ്രദമായി പ്രവർത്തിച്ചു. ഭീകരവാദികൾക്ക് തങ്ങളുടെ രാജ്യത്ത് മണ്ണൊരുക്കാൻ അവർ അനുവദിച്ചില്ല. ഇതോടൊപ്പം പ്രാദേശിക-അന്താരാഷ്ട്ര തലങ്ങളിലുള്ള ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം ഒമാൻ തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഒമാൻ ഒൗദ്യോഗികമായി ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. സുൽത്താൻ സായുധസേനയും റോയൽ ഒമാൻ പൊലീസുമാണ് ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളുടെ ആണിക്കല്ല്. ഒമാനെ ഭീകരതയുടെ ഭീഷണിയിൽനിന്ന് സുരക്ഷിതമാക്കി നിർത്തുന്നതിൽ ഇൗ സുരക്ഷ ഏജൻസികൾക്ക് സുപ്രധാന പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒമാെൻറ ഭീകരത വിരുദ്ധ നടപടികൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരങ്ങളുടെ തുടർച്ചയാണ് ഇൗ നടപടി. അടുത്തിടെ പുറത്തുവന്ന ലോക ഇക്കണോമിക് ഫോറത്തിെൻറ ആഗോള മത്സരക്ഷമത റിപ്പോർട്ടിൽ ഭീകരവാദം അശാന്തി വിതക്കാത്ത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാൻ ആഗോളതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു.
കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കുറവുള്ള രാജ്യങ്ങളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനവും വിശ്വാസ്യതയുള്ള പൊലീസ് സേവനത്തിൽ ആഗോള തലത്തിൽ അഞ്ചാം സ്ഥാനവും ഒമാന് ലഭിച്ചിരുന്നു. ഇൗ വർഷത്തെ എക്സ്പാറ്റ് ഇൻസൈഡർ സർേവയിലും ഏറ്റവും സമാധാനവും സുരക്ഷിതത്വവുമുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാൻ ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.