ഒമാനിൽ വിദേശി കോവിഡ്​ ബാധിച്ച് മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന വിദേശി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്​കത ്ത്​ ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 41കാരനാണ്​ മരിച്ചത്​. ഇയാൾ ഏത്​ രാജ്യക്കാരനാണ്​ എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല.


കോവിഡുമായി ബന്ധപ്പെട്ട്​ ഒമാനിൽ റിപ്പോർട്ട്​ ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്​. മാർച്ച്​ 31നാണ്​ രാജ്യത്ത്​ ആദ്യ മരണമുണ്ടാകുന്നത്​. മത്രയിൽ വ്യാപാരിയായ 72കാരനായ സ്വദേശിയായിരുന്നു​ മരിച്ചത്​.
ഏപ്രിൽ നാലിന്​ മറ്റൊരു 72കാരൻ കൂടി മരണപ്പെട്ടു. മൂന്ന്​ മരണങ്ങളും മസ്​കത്ത്​ മേഖലയിലാണ്​ ഉണ്ടായത്​.

Tags:    
News Summary - oman foreigner died covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.