മസ്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിൽ അപലപിച്ച ഒമാൻ ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗമായ ഖത്തറിനെതിരായ ആക്രമണം ഒരു സഹോദര രാഷ്ട്രത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ്പ്രസ്താവനയിൽ പറഞ്ഞു.
നല്ല അയൽപക്ക തത്വങ്ങൾക്ക് വിരുദ്ധവും, പ്രാദേശിക സ്ഥിരക്ക് അപകടകരമായ ഭീഷണി ഉയർത്തുന്നതുമായ ‘അസ്വീകാര്യവും അപലപനീയവുമായ പ്രവൃത്തി’യാണിതെന്ന് ഒമാൻ വ്യക്തമാക്കി.സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഖത്തറിനുണ്ട്.
നിയമാനുസൃതവും നീതിയുക്തവുമായ മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കുന്നതിന് എല്ലാ കക്ഷികളും വിവേകത്തോടെ പെരുമാറണമെന്നും സൈനിക വർധനവ് അവസാനിപ്പിക്കമെന്നും അന്താരാഷ്ട്ര നിയമത്തിൽ അധിഷ്ഠിതമായ സമാധാനപരമായ ചർച്ചകളിലേക്ക് മടങ്ങണമെന്നും ഒമാൻ അഭ്യാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.