ഒമാൻ പ്രവാസി അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പായസമത്സരം
മസ്കത്ത്: വാട്സ്ആപ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പായസ മത്സരം രുചിക്കൂട്ടുകളുടെ കലവറയായി മാറി. മുപ്പതോളം മത്സരാർഥികൾ വ്യത്യസ്തങ്ങളായ പായസങ്ങളൊരുക്കി. ദാർസൈത്ത് അനന്തപുരി റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ജനിത ലക്ഷ്മി, രേഷ്മ സാജിദ്, ശിൽപ ജോസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
മത്സരാർഥികളുടെ മികവ് കൊണ്ടും പാചകവിധിയുടെ വൈവിധ്യം കൊണ്ടും പായസ മത്സരം ശ്രദ്ധേയമായി. വിജയികൾക്ക് അനന്തപുരി റസ്റ്റാറന്റ് ഉടമ ബിബി ജേക്കബ്, അസോസിയേഷൻ പ്രസിഡന്റ് വിജി തോമസ് വൈദ്യൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി നൂറുദ്ദീൻ, വൈസ് പ്രസിഡന്റ് ജസീം കരിക്കോട് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.