ഒ​മാ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ാഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഒ​മാ​ൻ പ്ര​വാ​സി അ​സോ​. വാ​ർ​ഷി​കാ​ഘോ​ഷം

മ​സ്‌​ക​ത്ത്: ഒ​മാ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം റൂ​വി​യി​ലെ ലു​ലു മാ​ളി​ൽ ന​ട​ന്നു. ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ നേ​തൃ​ത്വം ന​ൽ​കി മെ​ഡി​ക്ക​ൽ ക്യാ​മ്പ്, നോ​ർ​ക്ക അം​ഗ​ത്വ ക്യാ​മ്പ്, ഡോ. ​വി​വേ​ക്ക് ക​മ്മ​ത്ത് ന​യി​ച്ച പ്രാ​ഥ​മി​ക ജീ​വ​ൻ ര​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സ്, റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ അ​ഞ്ജു മോ​ഹ​ൻ ന​യി​ച്ച മെ​ഡി​ക്ക​ൽ ക്ലാ​സ്‍, മെ​ന്റ​ലി​സ്റ്റ് സു​ജി​ത് പ​ത്മ​കു​മാ​റി​ന്റെ ഷോ, ​സം​ഗീ​ത ധ്വ​നി ഗ്രൂ​പ്പി​ന്റെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. പ്ര​സി​ഡ​ന്റ് വി​ജി തോ​മ​സ് വൈ​ദ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ര​ക്ഷാ​ധി​കാ​രി രാ​ജേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്റ് ജ​സീം ക​രി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ബി​ജു അ​ത്തി​ക്ക​യം, ജേ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ഒ​മാ​ൻ ലു​ലു ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ശം​സു​ദ്ദീ​ൻ, ലു​ലു ബ്രാ​ഞ്ച് മാ​നേ​ജ​ർ ഹ​സ്സ​ൻ ഹ​ല്ലാ​ജ്, ഷി​ബു പു​ല്ലാ​ട​ൻ, ബി​നു ത​ങ്ക​ച്ച​ൻ, രാ​ജേ​ഷ് പി ​എ​സ്, നി​തീ​ഷ് കു​മാ​ർ, അ​ഡ്വ​ക്കേ​റ്റ് ജെ​സ്സി ജോ​സ്, നി​ഷ പ്ര​ഭാ​ക​ര​ൻ, അ​മീ​ർ പ​ട്ടാ​മ്പി, അ​ൻ​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, സു​ജി​ത്ത് സൈ​മ​ൺ, ക​ബീ​ർ ദാ​സ്, ശ്രീ​ജി​ത്ത്, ഷാ​ജി എ​ൻ.​എ​സ് ഖാ​ൻ, സി​യാ​ദ്, രാ​ജീ​വ്‌ കൊ​ല്ലാ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

Tags:    
News Summary - Oman Expatriate Association. Annual Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.